ധനുഷും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന 'തൊടരി'യുടെ ഫസ്റ്റ് ലുക്ക് എത്തി

ധനുഷും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന പ്രഭു സോളമന്‍ ചിത്രം ' തൊടരി' യുടെ ഫസ്റ്റ് ലുക്ക്  പുറത്തുവിട്ടു . 'മൈന', 'കുംകി' തുടങ്ങിയ ഹിറ്റ്...

ധനുഷും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന

dhanush

ധനുഷും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന പ്രഭു സോളമന്‍ ചിത്രം ' തൊടരി' യുടെ ഫസ്റ്റ് ലുക്ക്  പുറത്തുവിട്ടു . 'മൈന', 'കുംകി' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ പ്രഭു സോളമന്‍റെ മൂന്നാമത്തെ ചിത്രമാകും 'തൊടരി'.

ചിത്രത്തിന്‍റെ പേര് 'റെയില്‍' എന്നാണെന്നും 'ഡി 30' എന്നാണെന്നും മുന്‍പ് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ എല്ലാ അനിശ്ചിതത്വവും തുടച്ചു നീക്കിക്കൊണ്ട് ചിത്രത്തിന്‍റെ പേര് തൊടരി എന്നാണെന്ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

തൊടരിയുടെ പോസ്റ്ററുകള്‍ക്ക്  ഇതിനോടകം തന്നെ കാണികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിക്കഴിഞ്ഞു. പോസ്റ്ററിനു  'ബേണിംഗ് ട്രെയിന്‍' എന്ന ഹോളിവുഡ് ചിത്രവുമായി സാദൃശ്യം തോന്നുന്നതായി പലരും അഭിപ്രായപ്പെടുന്നു. ചിത്രത്തിന്‍റെ റിലീസ് തീയതിയെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല.