'2.0'-യിലെ അക്ഷയ്കുമാറിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

രജനികാന്ത് നായകനാകുന്ന  '2.0'-ല്‍ അക്ഷയ് കുമാറിന്‍റെ വില്ലന്‍ വേഷത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം...

2.0

രജനികാന്ത് നായകനാകുന്ന  '2.0'-ല്‍ അക്ഷയ് കുമാറിന്‍റെ വില്ലന്‍ വേഷത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്ത്- ശങ്കര്‍ ടീമിന്‍റെ തന്നെ 'എന്തിരന്‍' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്.

'2.0.'-ല്‍  അക്ഷയ് കുമാര്‍ റിച്ചാര്‍ഡ്‌ എന്ന ശാസ്ത്രജ്ഞനായാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍  അക്ഷയ് കുമാറിന്‍റെ പേടിപ്പെടുത്തുന്ന രീതിയിലുള്ള ലുക്ക് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മുന്നേറുകയാണ്. തിരിച്ചറിയാനാവാത്ത വിധം വ്യത്യസ്തമായ ഗെറ്റപ്പിലാണ് അക്ഷയ്  പ്രത്യക്ഷപ്പെടുന്നത്.

എയ്മി ജാക്സണ്‍ ആണ് ചിത്രത്തിലെ നായിക. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ആരംഭത്തോടെ തീയറ്ററുകളില്‍ എത്തും.