പബ്ലിക്-പ്രോവിഡന്റ് ഫണ്ട് കുറഞ്ഞ പലിശയെ വിശദീകരിച്ചു അരുണ്‍ ജെയ്റ്റിലി

വിപണിയെ അടിസ്ഥാനമാക്കി PPF ന് നൽകുന്നതിലും അധിക നിക്ഷേപം,മുതിർന്ന പൗരൻമാർക്കാണ് നമ്മൾ നൽകുന്നത്. ഇത് ഫോർമുല അടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. ഇത്തരം ഫോർമുലകൾ പണ്ടും പ്രാവർത്തികമായിരുന്നു. ഞങ്ങൾ സൃഷ്ടിച്ചതല്ല ഈ നിയമങ്ങളൊന്നും ജയ്റ്റിലി പറഞ്ഞു.

പബ്ലിക്-പ്രോവിഡന്റ് ഫണ്ട് കുറഞ്ഞ പലിശയെ വിശദീകരിച്ചു അരുണ്‍ ജെയ്റ്റിലി

Arun-Jaitley_BJP

കുറഞ്ഞ പലിശ നിരക്കിലേക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എത്തണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി അരുൺ ജയ്റ്റിലി. വിപണിയാണ് പലിശയുടെ നിലവാരം നിശ്ചയിക്കുന്നത്, സർക്കാർ അതിന് സെക്യൂരിറ്റിയായി സമ്പാദ്യ പദ്ധതികൾ പോലെയുള്ള പലവിധ സബ്സിഡികളും നൽകുന്നു.ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നിലനിർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു: ജെയ്റ്റിലി പറഞ്ഞു.

ചെറു നിക്ഷേപക പദ്ധതികളുടെ പലിശനിരക്ക് സർക്കാർ വെട്ടിക്കുറച്ചിരുന്നു. 8.7 ശതമാനത്തിൽ നിന്ന് 8.1 ശതമാനമായി പബ്ലിക് - പ്രോവിഡന്റ് ഫണ്ട് (PPF)പലിശ ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ കുറയുമെന്ന് ധനകാര്യ മന്ത്രി ഉത്തരവിൽ അറിയിച്ചിരുന്നു.പി .പി.എഫിന്റെ പലിശ നിലവാരം കുറച്ചതിനെ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. ഇതിനുള്ള മറുപടിയാണ് മന്ത്രി മാധ്യമങ്ങളോട് വിവരിച്ചത്.

വിപണിയെ അടിസ്ഥാനമാക്കി PPF ന് നൽകുന്നതിലും അധിക നിക്ഷേപം,മുതിർന്ന പൗരൻമാർക്കാണ് നമ്മൾ നൽകുന്നത്. ഇത് ഫോർമുല അടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. ഇത്തരം ഫോർമുലകൾ പണ്ടും പ്രാവർത്തികമായിരുന്നു. ഞങ്ങൾ സൃഷ്ടിച്ചതല്ല ഈ നിയമങ്ങളൊന്നും ജയ്റ്റിലി പറഞ്ഞു.

മുമ്പ് പലിശ നിരക്ക് വളരെ ഉയർന്നിരുന്നു, പക്ഷെ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. വായ്പാ നിലവാരം താഴോട്ട് പോകുന്നതും, നിക്ഷേപം ഉയർന്നിരിക്കുന്നതുമായ ഒരു സാഹചര്യം ഈ സാമ്പത്തിക ഘടനയിൽ ഉണ്ടായിരിക്കില്ല.

നിലവിലെ 8.1 ശതമാനം ന്യായീകരിക്കാവുന്ന പലിശ നിരക്കാണെന്നും മന്ത്രി പറഞ്ഞു. ലോകത്ത് മറ്റൊരിടത്തും, പലിശ നിരക്ക് ഉയർന്നതല്ല.ഇവ നികുതി ഒഴിവാക്കി ഇനത്തില്‍ ഉള്ളതിനാല്‍ ശരിക്കുള്ള വരുമാനം 11 മുതൽ 12 ശതമാനം വരെയാണെന്ന് ജയ്റ്റിലി പറഞ്ഞു.

സ്വർണ്ണത്തിന് 1 ശതമാനം എക്സൈസ് തീരുവ എന്ന നിർദ്ദേശത്തെയും അദ്ദേഹം ന്യായീകരിച്ചു. രാജ്യം ജി.എസ്.റ്റി സംവിധാനത്തിലേക്ക് മാറുന്നതിനാൽ ആഡംബര വസ്തുക്കൾ നികുതി സംവിധാനത്തിന്റെ നിയന്ത്രണത്തിൽ വരണം.

Story by
Read More >>