ധോണിയെ കുറിച്ചുള്ള ചിത്രം; ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയെക്കുറിച്ചുള്ള ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.  എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി...

ധോണിയെ കുറിച്ചുള്ള ചിത്രം; ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

dhoni-poster

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയെക്കുറിച്ചുള്ള ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.  എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ധോണിയുടെ വേഷത്തില്‍ അഭിനയിക്കുന്നത് സുശാന്ത് സിംഗ് രാജ്പുത്താണ്.


ഫോക്സ് സ്റ്റാര്‍ ഇന്ത്യയും, എന്‍സ്പെയര്‍ഡ് എന്‍റര്‍ടെയ്മെന്‍റുമായി ചേര്‍ന്ന് ബോളിവുഡ് സംവിധായകന്‍ നീരജ് പാണ്ഡേ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ പാണ്ഡേയാണ്.

"നിങ്ങള്‍ അറിയുന്ന മനുഷ്യന്‍, പക്ഷെ നിങ്ങള്‍ അറിയാത്ത യാത്ര" എന്നതാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ചിത്രം ഈ വര്‍ഷം സെപ്തംബറില്‍ റിലീസ് ചെയ്യും.