'ഫിലിം ന്യൂസ് ആനന്ദന്‍' അന്തരിച്ചു

തമിഴ് സിനിമാ ചരിത്രകാരനായ ആനന്ദന്‍ (88) അന്തരിച്ചു. 'ഫിലിം ന്യൂസ് ആനന്ദന്‍' എന്ന പേരില്‍ സിനിമാ രംഗത്ത് പ്രശസ്തനായ ഇദ്ദേഹം ശ്വാസകോശ സംബന്ധമായ...

anandan

തമിഴ് സിനിമാ ചരിത്രകാരനായ ആനന്ദന്‍ (88) അന്തരിച്ചു. 'ഫിലിം ന്യൂസ് ആനന്ദന്‍' എന്ന പേരില്‍ സിനിമാ രംഗത്ത് പ്രശസ്തനായ ഇദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ മൈലാപ്പൂരിലുള്ള വസതിയില്‍ നടക്കും.

തമിഴ് സിനിമയുടെ 'ചലിക്കുന്ന എന്സൈക്ലോപീഡിയ' എന്നാണു ആനന്ദന്‍ അറിയപ്പെട്ടിരുന്നത്. തമിഴ് സിനിമയെ കേന്ദ്രീകരിച്ചു പുറത്തിറങ്ങുന്ന 'ഫിലിം  ന്യൂസ്' എന്ന പേരിലുള്ള വാരികയുടെ പത്രാധിപരായിരുന്നു ആനന്ദന്‍. 1930 മുതലുള്ള എല്ലാ  തമിഴ് ചിത്രങ്ങളുടെ സ്റ്റില്ലുകളുടെയും പാട്ടുകളുടെയും ഓര്‍മ്മക്കുറിപ്പുകളുടെയും വമ്പിച്ച ശേഖരം തന്നെ സ്വന്തമായുണ്ടായിരുന്ന ആനന്ദന്‍ ഇവയില്‍ പലതും തന്‍റെ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

തമിഴ് സിനിമയിലെ  100-ഓളം താരങ്ങളുടെ ചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം പുറത്തിറക്കി അദ്ദേഹം ജനപ്രീതി നേടിയിരുന്നു. ദക്ഷിണേന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന് വേണ്ടിയും ലേഖനങ്ങള്‍ എഴുതിയിരുന്നു. 1991- ല്‍ തമിഴ്നാട് സര്‍ക്കാര്‍ 'കലൈമാമണി' പദവി നല്‍കി ആദരിച്ചു. 1989- ല്‍ തമിഴ്നാട് ഡയറക്ടെഴ്സ് അസോസിയേഷന്‍ അദ്ദേഹത്തെ 'ഓണററി ഡയറക്ടര്‍' പദവി നല്‍കി ആദരിച്ചിരുന്നു.