ഫേസ്ബുക്കിന് ജര്‍മ്മനിയില്‍ 7 കോടി രൂപ പിഴ

ബര്‍ലിന്‍: ഫേസ്ബുക്കിന് ജര്‍മ്മനിയില്‍ ജര്‍മ്മന്‍ ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍റെ പരാതി പ്രകാരം കോടതി ഏതാണ്ട് 7 കോടി 39 ലക്ഷം രൂപയുടെ പിഴ...

ഫേസ്ബുക്കിന് ജര്‍മ്മനിയില്‍ 7 കോടി  രൂപ പിഴ

fb

ബര്‍ലിന്‍: ഫേസ്ബുക്കിന് ജര്‍മ്മനിയില്‍ ജര്‍മ്മന്‍ ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍റെ പരാതി പ്രകാരം കോടതി ഏതാണ്ട് 7 കോടി 39 ലക്ഷം രൂപയുടെ പിഴ ശിക്ഷ വിധിച്ചു. ഐപി ലൈസന്‍സ് സംബന്ധിച്ച കേസാണ് ഇവര്‍ ഫേസ്ബുക്കിന് എതിരെ നല്‍കിയിരുന്നത്.

ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ ഭാതിക സ്വത്തുക്കളായ ഫോട്ടോകളും വീഡിയോകളും വ്യക്തിവിവരങ്ങളും ഒരു മൂന്നാം കക്ഷിക്ക് കൈമാറുന്നുണ്ടോയെന്ന്‍ കോടതി പലതവണ ചോദിച്ചുവെങ്കിലും ഒരിക്കല്‍ പോലും ഫേസ്ബുക്ക് ഇതിനു തൃപ്തികരമായ മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ശിക്ഷ നടപടികളിലേക്ക് കടക്കാന്‍ കോടതി തീരുമാനിച്ചത്.

ജര്‍മ്മന്‍ ജനതയെ പുകഴ്ത്തി ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പോസ്റ്റിട്ടതിന് തൊട്ടടുത്ത ദിവസമാണ്കോടതി ഫേസ്ബുക്കിന് വന്‍ തുക പിഴ ചുമത്തിയത്. 2012 മുതല്‍ നിലനില്‍ക്കുന്ന കേസിലാണ് കോടതി ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്.

Read More >>