വി എസ്സ് വല്‍ക്കരണകാലത്തെ ഇ.പി ജയരാജന്‍റെ ജീവിതം

നിലപാടുകളില്‍ പുലര്‍ത്തുന്ന സ്ഥിരത കൊണ്ടുകൂടിയാവണം സി പി ഐ(എം) കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെ ഉന്നതനായ കമ്മ്യൂണിസ്റ്റായി അദ്ദേഹത്തിന്റെ ആരാധകര്‍ ക...

വി എസ്സ് വല്‍ക്കരണകാലത്തെ ഇ.പി ജയരാജന്‍റെ ജീവിതം

ep and vs

നിലപാടുകളില്‍ പുലര്‍ത്തുന്ന സ്ഥിരത കൊണ്ടുകൂടിയാവണം സി പി ഐ(എം) കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെ ഉന്നതനായ കമ്മ്യൂണിസ്റ്റായി അദ്ദേഹത്തിന്റെ ആരാധകര്‍ കരുതുന്നത്.

കേരള രാഷ്ട്രീയത്തെക്കുറിച്ചും സി പി ഐ (എമ്മി)ന്റെ ആഭ്യന്തര രാഷ്ട്രീയത്തെ പറ്റിയും അദ്ദേഹം കഴിഞ്ഞ കാലത്ത് പറഞ്ഞ കാര്യങ്ങള്‍ നോക്കിയാല്‍ ഇതു മനസ്സിലാകും. കമ്മ്യൂണിസ്റ്റ് മൂല്യബോധമെന്ന ഉരക്കല്ലില്‍ ഉരച്ചാണ് അദ്ദേഹം വ്യക്തികളെയും രാഷ്ട്രീയ പക്രിയയെക്കുറിച്ചും പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. എന്താണ് കമ്മ്യൂൂണിസ്റ്റ് മ്യൂലബോധമെന്ന് അദ്ദേഹം പൊതുവേദിയില്‍ വിശദീകരിച്ചു കണ്ടിട്ടില്ലാത്തതു

കൊണ്ട് അക്കാര്യത്തെക്കുറിച്ച് നാരദന് വലിയ പിടിയില്ല. തീര്‍ച്ചയായും അദ്ദേഹത്തിന്റെ അനുയായികള്‍ അത് ഇ.പി യില്‍ നിന്ന് ചോദിച്ച് മനസ്സിലാക്കി കാണും.

ഇതൊക്കെ ഇപ്പോഴെന്തിന് പറയുന്നുവെന്ന് ചോദിച്ചാല്‍ ജയരാജന്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവനയാണ് പ്രചോദനം. സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സി പി ഐ (എം) പണിപ്പെടുന്ന തൃപ്പുണിത്തുറ മണ്ഡലത്തെക്കുറിച്ചായിരിന്നു ഇ.പി യുടെ പ്രസ്താവന.

അവിടെ ചിലര്‍ ജില്ലാ സെക്രട്ടറി പി രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പൊസ്റ്ററുകള്‍ പതിച്ചതിനെക്കുറിച്ചായിരുന്നു ഇ. പി യുുടെ പ്രസ്തവന. ഇക്കണ്ട നേതാക്കളൊക്കെ ഉണ്ടായിട്ടും എന്തുകൊണ്ട് ഇ പിയുടെ പ്രസ്തവനയ്ക്ക് പിന്നാലെ പോകുന്നുവെന്ന് ചോദിക്കുന്നവരോട് നേരത്തെ പറഞ്ഞ 'സ്ഥിരത' എന്നാണ് ഉത്തരം. പോസ്റ്റര്‍ പതിച്ച് ചില നേതാക്കള്‍ക്കുവേണ്ടി മുന്നിട്ടിറങ്ങുന്നവര്‍ പാര്‍ട്ടി വിരുദ്ധരാണെന്നായിരുന്നു ജയരാജന്റെ പ്രസ്തവന.

കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പ് കാലത്ത് ജയരാജന്‍ ഇതേ പ്രസ്തവന നടത്തിയിട്ടുണ്ട്. 2006-ലായിരുന്നു ആദ്യം. പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് സി പി എം തീരുമാനിച്ചപ്പോള്‍  അതിനെതിരെ ഉണ്ടായ ജന രോഷത്തെയായിരുന്നു ജയരാജന്റെ പ്രതികരണം. വി എസ്സിന് വേണ്ടി(ഒരു വ്യക്തികുവേണ്ടി എന്നും മനസ്സിലാക്കാം) രംഗത്തുവന്നവര്‍ കമ്മ്യൂണിസ്റ്റ്ുകാരല്ലെന്നായി
രുന്നു അന്ന് അദ്ദേഹം നടത്തിയ പ്രസ്താവന. വി എസ്സിനെ സംസ്ഥാന കമ്മിറ്റിയില്‍ എതിര്‍ത്തവര്‍ അദ്ദേഹത്തോടൊപ്പം സ്ഥാനാര്‍ത്ഥികളായപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ ഉപയോഗിച്ചപ്പോഴും ഇ പി രംഗത്തെത്തി. ഇതൊന്നും കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നായിരുന്നു സഖാവിന്റെ അഭിപ്രായം. ഇപ്പോഴും ഈ നിലപാടുതന്നെയാണ് സഖാവ് സ്വീകരിച്ചിരിക്കുന്നത്. പി രാജീവെന്നോ, വി എസ്സെന്നോ ഉള്ളതല്ല, സഖാഖളോട് ഒരേ നിലപാട് അതാണ്. എന്നാല്‍ 2006 ലും 2011 ലും ഇല്ലാത്ത ഒരു പ്രശ്‌നം ഇപ്പോഴുണ്ട്. പാര്‍ട്ടിയില്‍ നടക്കുന്ന വി എസ്സ് വല്‍ക്കരണമാണ് പ്രശ്‌നം

എന്താണ് വി എസ് വല്‍ക്കരണം?

ജയരാജന്റെ ചുവപ്പുപുസ്തകത്തില്‍ അതിന് പാര്‍ട്ടി വിരുദ്ധ മനോഭാവമെന്നാണ് ഉണ്ടാവനിട..

2006 ല്‍ വി എസ്സിന് വേണ്ടി മാത്രമായിരുന്നു അനുഭാവികളും പാര്‍ട്ടിക്കാരും തെരുവുകളില്‍ ഇറങ്ങിയതെങ്കില്‍ ഇപ്പോള്‍ ഈ വി എസ് വല്‍ക്കരണം വ്യാപിച്ചിരിക്കുന്നു. ഒരു നേതാവിന് വേണ്ടി മാതൃമല്ല ഇപ്പോള്‍ സഖാക്കള്‍ രംഗത്തിറങ്ങുന്നത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരരെ സഖാക്കളും അനുഭാവികളും രംഗത്തെത്തിയിരിക്കുകയാണ്. ചിലര്‍ 2006 നേയും 2011 നെയും അനുസ്മരിപ്പിച്ച് ചില പ്രത്യേക സ്ഥാനര്‍ത്ഥിക്കുവേണ്ടി രംഗത്തുവരുന്നു. മറ്റിടങ്ങളില്‍ പരിഗണിക്കപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്നു പറയുന്നു. തൃശ്ശൂരില്‍ ചിലര്‍ക്ക് കെ പി എ സി ലളിതയെ വേണ്ട, ടി ശശിധരനെ വേണം. പയ്യന്നൂരില്‍ നിലവിലുള്ള എം എല്‍ എയെ വീണ്ടും മല്‍സരിപ്പിക്കുന്നതിനെതിരെയും ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നു. ആറന്മുളില്‍ പാര്‍ട്ടി നീണ്ട ചര്‍ച്ചകള്‍ക്കുശേഷം കണ്ടെതത്തിയ വീണാ ജോര്‍ജ്ജിനെ വേണ്ടെന്ന് ചിലര്‍. അങ്ങിനെ, പ്രത്യക്ഷത്തില്‍ പറയില്ലെങ്കിലും പാര്‍ട്ടയിലെ വിവിധ നേതാക്കള്‍ ഇപ്പോള്‍ അനുകരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഈ വി എസ്സ് വല്‍ക്കരണത്തെ ജനാധിപത്യത്തിന്റെ പൂത്ത് വിരിയലായൊക്കെ ചിലര്‍ വിലയിരുത്തും. പക്ഷെ ഇ പി ജയരാജനെ പോലുള്ളവര്‍ ആ നിലപാടുകാരല്ല. അവര്‍ ഇതിനെ ചെറുക്കും. ഒരു വി എസ്സ് മാത്രമല്ല പാര്‍ലമെന്ററി വ്യാമോഹം ബാധിച്ച ഒട്ടേറെ നേതാക്കളാണ് തങ്ങളുുടെ രോഗാവസ്ഥ ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ വിളംബരങ്ങളാണ് ചുമരുകളില്‍ തെളിയേണ്ട അരിവാള്‍ ചുറ്റിയ്ക്ക് പകരം പലയിടങ്ങളിലും കാണുന്ന വിഭാഗീയ ശക്തി പ്രകടനങ്ങള്‍. ജയരാജന്റെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കുന്നതെയുള്ളൂ. എന്തല്ലാം പടയാണ് അദ്ദേഹത്തിന് നയിക്കാനുള്ളത്. ഉമ്മന്‍ചാണ്ടിക്കെതിരെ മാത്രമല്ല, സ്വന്തം ക്യാമ്പിലുള്ളവരുടെ അരാഷ്ട്രീയ ജീര്‍ണതയ്‌ക്കെതിരെയും പോരാടണം. അതിനിടയില്‍ ചിലയിടങ്ങളിലെ ചുമരെഴുത്തുകള്‍ ശരിയാവുകയാണെങ്കില്‍ മല്‍സരിക്കുകയും മുന്നണി വിജയിച്ചാല്‍ മന്ത്രിയാവുകയും വേണ്ടി വരും. നേരത്തെ എല്ലാ പാര്‍ട്ടി വിരുദ്ധ മനോഭാവവും സൂക്ഷ്മമായി കണ്ടെത്തിയിരുന്ന പിണറായി സഖാവ് വലിയ തിരക്കിലാണ്. ഉത്തരാധുനിക കാലത്തെ സിനിമാ സംവിധായകന്‍ മുതല്‍ പാര്‍ട്ടി പത്രത്തിലെ വിശ്വസ്തര്‍വരെ എഴുതി കൊടുക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ച് അദ്ദേഹം പുതിയ പുതിയ പ്രതിച്ഛായകള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നു. മിസ്ഡ് കോളടിക്കുന്നവരോട് പിണറായി പറയുന്നത് പോലെ എല്‍ ഡി എഫ് വിജയിച്ചാല്‍ കേരളത്തിന്റെ എല്ലാ പ്രശ്‌നവും പരിഹരിക്കാനുള്ള ചര്‍ച്ചകളിലും തിരക്കിലുമാണ്  അദ്ദേഹം .

ഇനി അറിയാനുള്ളത് പാര്‍ട്ടിയിലെ പലരും ഇരയായ വി എസ് വല്‍ക്കരണം ഉന്നത നേതാക്കളെയും  ബാധിച്ചാല്‍ എന്തു ചെയ്യുമെന്നാണ്. തെരഞ്ഞൈടുപ്പിന് ശേഷമുള്ള സ്ഥിതിയെക്കുറിച്ച് സീതാറാം യെച്ചൂരി പരോക്ഷമായി സൂപിക്കുന്ന കാര്യങ്ങള്‍ തെളിയിക്കുന്നത് അദ്ദേഹത്തിനും വി എസ് വല്‍ക്കരണത്തിന്റെ സ്വാധീനത്തിലാണെന്നാണ്. അത് സത്യമാണെങ്കില്‍ എല്‍ ഡി എഫ് വിജയിച്ചാലും കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുളള അവസരം പിണറായി വിജയന് നിഷേധിക്കപ്പെടും. അപ്പോഴും പണി ജയരാജനു തന്നെ.. സാധാരണ സഖാക്കളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ രോഗാവസ്ഥയ്‌ക്കെതിരെ മാത്രമായിരിക്കില്ല, മേല്‍ഘടകങ്ങളിലെ മഹാനേതാക്കള്‍ക്കെതിരെയും അദ്ദേഹം പോരിനിറങ്ങേണ്ടിവരും. എന്തൊരു ഉത്തരവാദിത്തമാണിത്.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ പോലും നല്ലതുപോലെ പരിചയമുണ്ടായി്ട്ടും  കമ്മ്യൂണിസ്റ്റ് മൂല്യബോധതത്തില്‍ അണുകിടാ വിട്ടുവീഴ്ചയില്ലാത്ത (കണ്ണൂരിലെ മാത്രമല്ല, തൃശ്ശൂരിലെയും സഖാക്കളോട് ഇക്കാര്യം സ്ഥിരീകരിക്കാവുന്നതാണ്)  ഇ പി സഖാവിന്റെ ഉത്തരവാദിത്തം പതിന്‍ മടങ്ങ് വര്‍ധിക്കുന്ന കാലമാണ് വരുന്നത്. ഈ തെരഞ്ഞെടുപ്പ് കാലം തെളിയിക്കുന്നത് അതും കൂടിയാണ്.....


Read More >>