ലോക ട്വന്റി20; ലങ്കയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍

ഡല്‍ഹി: ക്യാപ്റ്റന്റെ ഇന്നിംഗ്‌സുമായി ഏഞ്ജലോ മാത്യൂസ് മുന്നില്‍ നിന്ന് നയിച്ചെങ്കിലും ശ്രീലങ്കയെ രക്ഷിക്കാനായില്ല.  ട്വന്റി...

ലോക ട്വന്റി20; ലങ്കയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍

england

ഡല്‍ഹി: ക്യാപ്റ്റന്റെ ഇന്നിംഗ്‌സുമായി ഏഞ്ജലോ മാത്യൂസ് മുന്നില്‍ നിന്ന് നയിച്ചെങ്കിലും ശ്രീലങ്കയെ രക്ഷിക്കാനായില്ല.  ട്വന്റി -20 ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ ശ്രീലങ്കയെ 10 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു. ജോസ് ബട്ട്‌ലറാണ് കളിയിലെ താരം. ഇംഗ്ലണ്ടിന്റെ ഇന്നത്തെ വിജയത്തോടെ ദക്ഷണാഫ്രിക്കയുടെയും ശ്രീലങ്കയുടെയും സെമി പ്രതീക്ഷകള്‍ അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടാനെ ശ്രീലങ്കയ്ക്ക് കഴിഞ്ഞുളളു.


നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഇംഗ്ണ്ടിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ റണ്‍സൊന്നുമെടുക്കാതെ ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിനെ നഷ്ടമായി. മൂന്നാമനായെത്തിയ ജോ റൂട്ടും (25) ജെയ്‌സണ്‍ റോയുമായി (42) ചേര്‍ന്ന് ഇംഗ്ലണ്ട് സ്‌കോര്‍ ഗം മുന്നോട്ട് ചലിപ്പിച്ചു. ഇവര്‍ പുറത്തായ ശേഷം  ജോസ് ബട്ട്‌ലര്‍ നടത്തിയ വെടിക്കെട്ടാണ് ഇംഗ്ലണ്ടിനു മികച്ച സ്കോര്‍ സമ്മാനിച്ചത്.

ജോസ് ബട്ട്‌ലര്‍ 37 പന്തില്‍ നിന്ന് പുറത്താകാതെ 66 റണ്‍സ് നേടി.  ശ്രീലങ്കയ്ക്കായി വാന്‍ഡേഴ്‌സി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഹെറാത്ത് ഒരു വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഒരു ഘട്ടത്തില്‍ 15 റണ്‍സിന് നാല് വിക്കറ്റ് എന്ന അവസ്ഥയിലായിരുന്നു ശ്രീലങ്ക. അഞ്ചാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഏഞ്ജലോ മാത്യൂസ്(73) കപുഗദേര (30) കൂട്ടുക്കെട്ടാണ് ശ്രീലങ്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നത്.  ഇംഗ്ലണ്ട് ബൗളര്‍മാരില്‍ ക്രിസ് ജോര്‍ധന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ഡേവിഡ് വില്ലി രണ്ടും ലിയാം പ്‌ളങ്കറ്റ് ഒരു വിക്കറ്റും നേടി.

Read More >>