കനത്ത വേനല്‍ ചൂടിനൊപ്പം പാലക്കാട് തെരഞ്ഞെടുപ്പ് ചൂടും; മത്സരം പൊടി പൊടിക്കും

പാലക്കാട്. കനത്ത വേനല്‍ ചൂടിനൊപ്പം പാലക്കാട് തെരഞ്ഞെടുപ്പ് ചൂടും ഉയര്‍ന്നു തുടങ്ങി. എല്‍ .ഡി.എഫിനും .യു.ഡി.എഫിനും ബി.ജെ .പിക്കും ഇവിടെ തോറ്റ്...

കനത്ത വേനല്‍ ചൂടിനൊപ്പം പാലക്കാട് തെരഞ്ഞെടുപ്പ് ചൂടും; മത്സരം പൊടി പൊടിക്കും

palakkad

പാലക്കാട്. കനത്ത വേനല്‍ ചൂടിനൊപ്പം പാലക്കാട് തെരഞ്ഞെടുപ്പ് ചൂടും ഉയര്‍ന്നു തുടങ്ങി. എല്‍ .ഡി.എഫിനും .യു.ഡി.എഫിനും ബി.ജെ .പിക്കും ഇവിടെ തോറ്റ് കൊടുക്കാനാവാത്തത് കൊണ്ടുതന്നെ  പോരാട്ടം പൊടി പൊടിക്കുമെന്നുറപ്പായി . നിലവിലെ സിറ്റിങ്ങ് എം.എല്‍.എ കോണ്‍ഗ്രസ്സിലെ ഷാഫി പറമ്പിലിനെ നേരിടാന്‍ സി.പി .എം നാലു തവണ പാലക്കാട് എം.പി .യായിരുന്ന എന്‍ എന്‍ കൃഷ്ണദാസിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. നാലു തവണ പാര്‍ലിമെന്റിലേക്ക് മത്സരിച്ചപ്പോഴും പരാജയമറിയാത്ത ക്യഷ്ണദാസ് ആദ്യമായാണ് നിയമസഭയിലേക്ക്  മത്സരിക്കുന്നത്. ബി ജെ.പി പാലക്കാട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ട ശോഭാ സുരേന്ദ്രനെ നിര്‍ത്തിയാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത് . ജില്ലയിലെ മറ്റു  മണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമായി രണ്ട് മുന്നണികളും ബി.ജെ.പിയും സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചതു കൊണ്ട് പ്രചരണ പരിപാടികളും തുടങ്ങി കഴിഞ്ഞിട്ടുണ്ട് . കഴിഞ്ഞ 35 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ അഞ്ചുതവണ യുഡിഎഫും രണ്ടു തവണ എല്‍ഡിഎഫും വിജയിച്ചു.  കഴിഞ്ഞ തവണ കരുത്തനായ കെ.കെ ദിവാകരനെയാണ് കെ എസ് .യു.വിലൂടെ രാഷ്ട്രീയത്തില്‍ വന്ന ഷാഫി പറമ്പില്‍ 7403 വോട്ടിന്റെ ഭൂരിപക്ഷത്തിന് തറ പറ്റിച്ചത്.


ഒന്നേമുക്കാല്‍ലക്ഷത്തോളം വോട്ടര്‍മാര്‍ ഉള്ള മണ്ഡലത്തില്‍ പകുതിയോളം വോട്ടര്‍മാര്‍ പാലക്കാട് നഗരസഭയിലാണ്.  കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എം.ബി രാജേഷിന് പാലക്കാട് 8000 വോട്ടിന്റെ ഭൂരിപക്ഷം നല്‍കി .പക്ഷെ തദ്ദേശത്തില്‍ പിന്നേയും ഫലം യു.ഡി .എഫിനു അനുകൂലമായി. അയ്യായിരത്തോളം വോട്ടിന് പിന്നേയും യു.ഡി എഫ് മുന്നിലെത്തി . തദ്'ദേശത്തിൽ ബി.ജെ .പിക്കും വോട്ട് വർദ്ധിച്ചു .നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയുമായി .സംസ്ഥാനത്ത് ബി.ജെ .പി പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നായ പാലക്കാട്  പാര്‍ട്ടിക്ക് തുടക്കത്തിലെ കല്ലു കടിച്ചു. സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശോഭ സുരേന്ദ്രന് എതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തു വന്നു . തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ എത്തുന്നതിന് മുമ്പായി ഉദ്‌ഘാടനം ചെയ്താണ് അവര്‍ പ്രതിഷേധമറിയിച്ചത്. രാഹുകാലത്തിന് മുമ്പ് ഉദ്‌ഘാടനം  ചെയ്തതാണെന്ന് വിശദീകരിക്കുകയും ചെയ്തു ." സംഘടന രംഗത്ത് കഴിവ് തെളിയിച്ചയാളാണ് കൃഷ്ണ കുമാര്‍ . കൃഷ്ണകുമാറിന് സീറ്റ് നല്‍കാതെ മണ്ഡലത്തില്‍ നിന്ന് പുറത്തു നിന്നൊരാളെ കെട്ടിയെഴുന്നള്ളിച്ചത് ബി.ജെ .പി യുടെ ജയസാധ്യതകളെ ബാധിച്ചു .ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമാക്കിയതായി ബി.ജെ.പിയുടെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുതിര്‍ന്ന സംസ്ഥാന നേതാവ് നാരദ ന്യൂസിനോട് പറഞ്ഞു .ബി. ജെ.പി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 223 17 വോട്ടാണ് നേടിയത് . ലോക് സഭയില്‍ അത് 25892 വോട്ടായി കൂടി .തദ് ദേശ കണക്ക് പ്രകാരം ഇത് മുപ്പതിനായിരത്തിനടുത്ത് വരും.

ഏറ്റവും ജനകീയനായ മുന്‍ എം.പി കൃഷ്ണദാസിനു കുറച്ചു കാലം പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നിന്നു തന്നെ മാറി നില്‍ക്കേണ്ടി വന്നത് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത കൊണ്ടായിരുന്നു .എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം സംസ്ഥാന കമ്മിറ്റിയംഗമായി ' വിജയിക്കുമെന്നും എന്നാല്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്നും എന്‍.എന്‍ കൃഷ്ണദാസ് നാരദ ന്യൂസിനോട് പറഞ്ഞു .
പിന്നോക്ക ജില്ലയായ പാലക്കാട് ഒരു മെഡിക്കല്‍ കോളേജ്  കൊണ്ടു വന്ന തടക്കം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആത്മവിശ്വാസത്തിലാണ് നിലവിലെ ഷാഫി പറമ്പില്‍.
. യു.ഡി .എഫ് ജില്ലയില്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട് .കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം എത്ര വര്‍ദ്ധിക്കുമെന്നതില്‍ മാത്രമാണ് മത്സരമെന്നാണ് യു.ഡി .എഫ് കേന്ദ്രങ്ങള്‍ പറയുന്നത്