ഇൗജിപ്ഷ്യന്‍ വിമാനം റാഞ്ചല്‍; യാത്രക്കാരെ വിട്ടയച്ചു, അക്രമി അറസ്റ്റില്‍

കെയ്‌റോ: ബെല്‍റ്റു ബോംബ് ധരിച്ചിട്ടുണ്ടെന്നു പറഞ്ഞ് മനോരോഗിയെന്ന്‍ സംശയിക്കുന്ന വ്യക്തി ഇൗജിപ്ഷ്യന്‍ വിമാനം തട്ടിയെടുത്ത് സൈപ്രസില്‍ ഇറക്കി....

ഇൗജിപ്ഷ്യന്‍ വിമാനം റാഞ്ചല്‍; യാത്രക്കാരെ വിട്ടയച്ചു, അക്രമി അറസ്റ്റില്‍egypt-air

കെയ്‌റോ: ബെല്‍റ്റു ബോംബ് ധരിച്ചിട്ടുണ്ടെന്നു പറഞ്ഞ് മനോരോഗിയെന്ന്‍ സംശയിക്കുന്ന വ്യക്തി ഇൗജിപ്ഷ്യന്‍ വിമാനം തട്ടിയെടുത്ത് സൈപ്രസില്‍ ഇറക്കി. ഇയാളുമായി നടത്തിയ  സന്ധി സംഭാഷണങ്ങള്‍ക്കൊടുവില്‍ മുഴുവന്‍ യാത്രക്കാരെയും മോചിപ്പിച്ചു. അക്രമിയെ അറസ്റ്റു ചെയ്കയും ചെയ്തു.

ഇന്നലെ രാവിലെ എട്ടു മണിയോടെ അലക്‌സാണ്ട്രിയയില്‍ നിന്ന് ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയിലേക്ക് പോകുകയായിരുന്ന, 81 പേര്‍ കയറിയ വിമാനം , സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബെല്‍റ്റ് ബോംബ് ധരിച്ചിട്ടുണ്ടെന്നു പറഞ്ഞ് ഈജിപ്ഷ്യന്‍ പൗരന്‍ ഇബ്രാഹിം അബ്‌ദേല്‍ എന്നയാളാണ് റാഞ്ചിയത്. ബോംബുകള്‍ പൊട്ടിച്ച് വിമാനം തകര്‍ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പിന്നീട് എയര്‍ബസ് 320 വിമാനം സൈപ്രസില്‍ ഇറക്കി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഉച്ചയ്ക്ക് രണ്ടരയോടെ ഇബ്രാഹിം 21 വിദേശികളും 15വിമാനജോലിക്കാരും ഒഴികെയുള്ള 45 യാത്രക്കാരെ വിട്ടയച്ചു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് വിദേശികള്‍ അടക്കം 36 പേരെയും വിട്ടയച്ചു. അതിനു ശേഷം പോലീസിന് കീഴടങ്ങിയ ഇയാളെ അറസ്റ്റു ചെയ്തു.

അക്രമി ഭീകരനാണെന്നാണ് ആദ്യം ധരിച്ചിരുന്നതെങ്കിലും അലക്‌സാണ്ട്രിയ യൂണിവേഴ്‌സിറ്റിയിലെ വെറ്ററിനറി പ്രൊഫസറായ ഇയാള്‍ മനോരോഗിയാണെന്ന് കരുതുന്നു.
താനുമായി അകന്നു കഴിയുന്ന, സൈപ്രസ് സ്വദേശിനിയായ ഭാര്യയെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു ഇബ്രാഹിം അബ്‌ദേല്‍ തവാബ് സമാഹയുടെ ആവശ്യം. ഇയാളുടെ ആവശ്യങ്ങളില്‍ ദുരൂഹത തുടരുകയാണ്. എന്താണ് വിമാനം റാഞ്ചാനുള്ള കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല.

Read More >>