പശ്ചിമബംഗാള്‍: 38 ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് പുറത്താക്കി

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും രണ്ട് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ ഉള്‍പ്പെടെ 38 ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കി....

പശ്ചിമബംഗാള്‍: 38 ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് പുറത്താക്കി

west-bengal

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും രണ്ട് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ ഉള്‍പ്പെടെ 38 ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കി. എസ്പിമാര്‍ അടക്കമുള്ളവരെയാണ് കമ്മീഷന്‍ ഒഴിവാക്കിയത്.

ഐപിഎസ് ഉദ്യോഗസ്ഥയായ ഭാരതി ഘോഷിനെയാണ് ഡ്യൂട്ടിയില്‍ ഒടുവില്‍ ഒഴിവാക്കിയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതിയെ തുടര്‍ന്നാണ് ഭാരതി ഘോഷിനെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് പുറത്താക്കിയത്. മാവോയിസ്റ്റ് സ്വാധീന മേഖലയായ പശ്ചിമ മിഡ്‌നാപൂര്‍ ജില്ലയിലായിരുന്നു ഭാരതി ഘോഷിന്റെ ഡ്യൂട്ടി.


ഹൂഗ്ലി ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് ബന്‍സല്‍, ബര്‍ദ്വാന്‍ എസ്പി കുനാല്‍ അഗര്‍വാള്‍, മാല്‍ഡ എസ്പി പ്രസും ബന്ദോപാധ്യായ, നാഡിയ എസ്പി ഭാസ്‌കര്‍ എന്നിവരാണ് ഒഴിവാക്കിയവരില്‍ ചില ഉദ്യോഗസ്ഥര്‍. ഗൗരവ് ശര്‍മ, വഖാര്‍ രാജ, ശിശ്രം ജജോരിയ, റാഷിദ് മുനീര്‍ എന്നിവരാണ് പുറത്താക്കിയ മറ്റ് എസ്പിമാര്‍.

38 ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ലഭിച്ചതായി ചീഫ് സെക്രട്ടറി ബസുദേബ് ബാനര്‍ജി അറിയിച്ചു.