ട്രംപിന് വീണ്ടും വാക്കുകള്‍ പിഴച്ചു..

'പണ്ട് ആരോ പറഞ്ഞത് പോലെ...' എന്ന് നമ്മൾ സംസാരത്തിൽ മിക്കപ്പോഴും ഉപയോഗിക്കുന്ന വാക്കുകളാണ്. യഥാർത്ഥ ആഖ്യാതാവിനെ അറിയാതിരിക്കമ്പോഴാണ് ഇങ്ങനെ...

ട്രംപിന് വീണ്ടും വാക്കുകള്‍ പിഴച്ചു..

donald-trump

'പണ്ട് ആരോ പറഞ്ഞത് പോലെ...' എന്ന് നമ്മൾ സംസാരത്തിൽ മിക്കപ്പോഴും ഉപയോഗിക്കുന്ന വാക്കുകളാണ്. യഥാർത്ഥ ആഖ്യാതാവിനെ അറിയാതിരിക്കമ്പോഴാണ് ഇങ്ങനെ പറയുന്നതും.

പക്ഷെ, അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപ് ഇതിനൊന്നും മിനക്കെട്ടില്ല. ശ്രുതി താളമായ കുറെ വരികൾ തന്റെ പ്രസംഗത്തിൽ ഉപയോഗിച്ചതിന് ശേഷം അത് മഹാത്മാഗാന്ധിയുടെ വരികളാണ് എന്ന് ട്രംപ് വിവരിച്ചു.

"ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നീട് അവർ ചിരിക്കും, എന്നിട്ട് യുദ്ധം ചെയ്യും, അങ്ങനെ നിങ്ങൾ വിജയിക്കും." ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ.വരികൾ മനോഹരമാണെങ്കിലും, ഇത് പറഞ്ഞത് മഹാത്മാഗാന്ധിയാണ് എന്ന ട്രംപിന്റെ പരാമർശം വിവാദങ്ങൾക്ക് തിരികൊളുത്തി.

ഇതു മഹാത്മാഗാന്ധിയുടെ വാക്കുകള്‍ അല്ലെന്നും,യഥാര്‍ത്ഥ ആഖ്യാതാവിനെ കണ്ടെത്തുവാന്‍ ട്രംപ് ശ്രമിക്കെണ്ടിയിരുന്നു എന്നും പ്രതികരണങ്ങള്‍ ഉണ്ടായി.

donald

യുക്തിഹീനവും, യാഥാർത്യ ബോധവുമില്ലാത്ത പ്രസംഗത്തിന്റെ ഉടമയാണ് ഡോണാൾഡ് ട്രംപ്. ഇത്തവണ ഇൻസ്റ്റാഗ്രാമിലൂടെയാണ് ട്രംപ് വിഢിത്തം വിളമ്പിയിരിക്കുന്നത്.

അഹിംസയുടെ മാർഗദർശിയായ മഹാത്മാവിനെ ട്രംപ് തന്റെ പോസ്റ്റിൽ ഉപയോഗിച്ചത്, ജനപ്രിയമാകുവാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പൊതുവിൽ കണക്കാക്കപ്പെടുന്നത്. റിപബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി സ്വയം ഗാന്ധിജിയോട് ഉപമിക്കുവാൻ ശ്രമിക്കുന്നത് ഒരു ദിവാസ്വപ്നം മാത്രമായിരിക്കും എന്ന് സൈബർ ലോകം വിലയിരുത്തുന്നു.

കഴിഞ്ഞ ദിവസം തന്റെ പ്രസംഗത്തിൽ, താൻ പ്രസിഡന്റ് ആയാൽ ഇന്ത്യക്കാരുൾപ്പെടുന്ന വിദേശികളെ രാജ്യത്തിന് പുറത്താക്കമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഈ പ്രസ്താവന ദോഷകരമായി മാറി എന്ന വിലയിരുത്തലിനെ തുടർന്നാണ്, ഗാന്ധിജിയുടെ പേരിൽ, ഒരു പ്രസ്താവന ഇൻസ്റ്റാഗ്രാമിലൂടെ ട്രംപ് പോസ്റ്റ് ചെയ്തതു.

മുസ്സോളിനിയുടെ വാക്കുകൾ സ്വന്തം പേരിൽ ട്വീറ്റ് ചെയ്തതിന്റെ അബദ്ധങ്ങളും ട്രംപിന്റെ പക്കലുണ്ട്.

"നൂറു ദിവസം ആട്ടിൻ കട്ടിയായി കഴിയുന്നതിലും നല്ലത് ഒരു ദിവസം രാജാവായി കഴിയുന്നതാ"ണെന്ന മുസ്സോളിനി വാക്കുകളാണ് ട്രംപ് സ്വന്തം പേരിൽ ട്വീറ്റ് ചെയ്തതു.