പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോണാള്‍ഡ് ട്രംപ് രംഗത്ത്

വാഷിംഗ്ടണ്‍: ആണവായുധ ശേഷിയുള്ള പാകിസ്ഥാന്‍ അമേരിക്കയ്ക്ക് മുന്നില്‍ ഒരു സുപ്രധാന പ്രശ്‌നം തന്നെയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ആകാനുള്ള...

പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോണാള്‍ഡ് ട്രംപ് രംഗത്ത്

donald-trump

വാഷിംഗ്ടണ്‍: ആണവായുധ ശേഷിയുള്ള പാകിസ്ഥാന്‍ അമേരിക്കയ്ക്ക് മുന്നില്‍ ഒരു സുപ്രധാന പ്രശ്‌നം തന്നെയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ആകാനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിക്കുന്ന ഡൊനാള്‍ഡ് ട്രംപ്.മുന്‍പ് പാകിസ്ഥാന്‍ ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യമാണെന്നും അണുശക്തി വിമുക്തമാക്കേണ്ടത് അനിവാര്യമാണെന്നും ട്രംപ് പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ ഒരു സ്വയം നിയന്ത്രണം അനിവാര്യമാണെന്നും ആണവായുധങ്ങളുള്ള പാകിസ്ഥാന്‍ അമേരിക്കയെ സംബന്ധിച്ച് നിര്‍ണായക രാജ്യമാണെന്നും ട്രംപ് പറയുന്നു.

ഇസ്ലാമിക ഭീകരതയെ പരിശോധിക്കുമ്പോള്‍ മറ്റാരും ചെയ്തതിനേക്കാള്‍ ഉചിതമായി അത് പരിഹരിക്കാന്‍ കഴിയുമെന്ന് തനിക്കുറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Read More >>