വിജയകാന്തിനെ കൂടെനിര്‍ത്താന്‍ ഡിഎംകെ സഖ്യത്തിന്റെ വമ്പന്‍ വാഗ്ദാനങ്ങള്‍

തമിഴ് നാട്ടില്‍ ശക്തി പ്രാപിക്കുന്ന നടന്‍ വിജയകാന്തിന്റെ പാര്‍ട്ടി ഡി.എം.ഡി.കെ യെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ കൂടെ നിര്‍ത്താന്‍ മറ്റു...

വിജയകാന്തിനെ കൂടെനിര്‍ത്താന്‍ ഡിഎംകെ സഖ്യത്തിന്റെ വമ്പന്‍ വാഗ്ദാനങ്ങള്‍

vik

തമിഴ് നാട്ടില്‍ ശക്തി പ്രാപിക്കുന്ന നടന്‍ വിജയകാന്തിന്റെ പാര്‍ട്ടി ഡി.എം.ഡി.കെ യെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ കൂടെ നിര്‍ത്താന്‍ മറ്റു പാര്‍ട്ടികള്‍ വന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതായി ആരോപണം.

വിവാദപരമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് എം.ഡി.എം.കെ നേതാവായ വൈക്കോയാണ്. എം.ഡി.എം.കെ  നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വിജയകാന്ത് തീരുമാനിച്ചതിനു പിന്നാലെയാണ് വൈക്കൊയുടെ ഈ ആരോപണം .


വിജയകാന്തിനെ കൂടെ നിര്‍ത്തണം എന്ന്  ഡി.എം,കെയ്ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും അതിനായി  500 കോടി രൂപയും 80 സീറ്റുകളും നല്‍കാമെന്നു പറഞ്ഞു ഡി.എം.കെ വിജയകാന്തിനെ സമീപിച്ചതായും  വൈക്കോ ആരോപിക്കുന്നു. എന്നാല്‍ അഴിമതി രഹിത ഭരണം വേണമെന്ന ലക്‌ഷ്യം മനസ്സിലുള്ളതിനാല്‍ വിജയകാന്ത് ഈ വാഗ്ദാനം നിഷേധിക്കുകയായിരുന്നു എന്നും വൈക്കോ വിശദീകരിച്ചു. കേന്ദ്ര മന്ത്രി സഭയില്‍ അംഗത്വവും രാജ്യസഭാ സീറ്റുമാണ് ബിജെപി വിജയകന്തിനു വാഗ്ദാനം ചെയ്തതെന്നും ഇതും അദ്ദേഹം നിരസിച്ചുവെന്നും വൈക്കോ അവകാശപ്പെടുന്നു.

എന്നാല്‍ വൈക്കൊയുടെ ആരോപണങ്ങളെപ്പറ്റി തനിക്കു അറിവില്ലെന്നും അത് വൈക്കൊയോടു തന്നെ ചോദിക്കണമെന്നുമാണ് വിജയകാന്തിന്റെ ഭാര്യ പ്രേമലത മാധ്യമങ്ങളോട് വ്യക്തമാക്കിയത്. വൈക്കൊയുടെ ഈ വെളിപ്പെടുത്തല്‍  തമിഴ് നാട്ടില്‍ വന്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ  സാഹചര്യത്തില്‍ തങ്ങള്‍ക്ക് അതിനെപ്പറ്റി അഭിപ്രായമൊന്നുമില്ലെന്നും ജയലളിതയുടെ എ.ഐ.ഡി.എം.കെ ഭരണത്തിന്റെ അന്ത്യം കുറിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യം എന്നും പ്രേമലത വെളിപ്പെടുത്തി.

വിജയകാന്തും വൈക്കൊയുടെ ആരോപണങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ മൌനം പാലിക്കുകയാണ് ചെയ്തത്. എന്നാല്‍ ഡി.എം.കെയും ഡി.എം.ഡി.കെയും തമ്മില്‍ സീറ്റ് ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നില്ലെന്ന് ഡി.എം.കെ ട്രെഷറര്‍ സ്റ്റാലിന്‍ അവകാശപ്പെടുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് വൈക്കോയിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.