നിര്‍മ്മാതാക്കള്‍ കൈക്കൂലി തന്ന് സിനിമ ഇറക്കാന്‍ ശ്രമിച്ചിട്ടുണ്ട്: പഹ് ലജ് നിഹലാനി

സിനിമാ നിര്‍മ്മാതാക്കള്‍ വരെ അവരുടെ ചിത്രങ്ങള്‍ ഇറക്കാനും വെട്ടി കളഞ്ഞ സീനുകള്‍ ഉള്‍പ്പെടുത്താനും തനിക്ക് കൈക്കൂലി വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന്...

നിര്‍മ്മാതാക്കള്‍ കൈക്കൂലി തന്ന് സിനിമ ഇറക്കാന്‍ ശ്രമിച്ചിട്ടുണ്ട്: പഹ് ലജ് നിഹലാനി

Pahlaj Nihalani

സിനിമാ നിര്‍മ്മാതാക്കള്‍ വരെ അവരുടെ ചിത്രങ്ങള്‍ ഇറക്കാനും വെട്ടി കളഞ്ഞ സീനുകള്‍ ഉള്‍പ്പെടുത്താനും തനിക്ക് കൈക്കൂലി വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ് ചീഫ് പഹ് ലജ് നിഹലാനി പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിനെ കൈക്കൂലി വിമുക്തമാക്കുന്നതിന്‍റെ ഭാഗമായി താനോ തന്‍റെ സഹപ്രവര്‍ത്തകരോ സെന്‍സര്‍ ചെയ്യാന്‍ ചിത്രങ്ങള്‍ കൊണ്ട് വരുന്നവരുടെ കൈയ്യില്‍ നിന്നും മധുര പലഹാരങ്ങള്‍ പോലും വാങ്ങി കഴിക്കാറില്ല എന്ന് നിഹലാനി വ്യക്തമാക്കി.


സെന്‍സര്‍ ബോര്‍ഡ് അഴിമതി രഹിതമാണെന്ന് ഉറപ്പിച്ചു പറയുന്ന നിഹലാനി കൈക്കൂലിയുമായി അവിടെയും ആളുകള്‍ ഏതാരുന്ടെന്നു തുറന്ന് പറഞ്ഞു. “ആളുകള്‍ ഒരിക്കലും അവരുടെ ശീലങ്ങള്‍ മാറ്റാറില്ല. തട്ടിപ്പിലൂടെയാണെങ്കിലും വെട്ടിപ്പിലൂടെയാണെങ്കിലും തങ്ങളുടെ കാര്യം നേടിയെടുക്കാന്‍ മാത്രമേ അവര്‍ ശ്രമിക്കൂ. പല സന്ദര്‍ഭങ്ങളിലും എനിക്കും കൈക്കൂലി തരാന്‍ നോക്കിയിട്ടുണ്ട്. പക്ഷേ അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ എനിക്ക് സാധിക്കില്ല,” നിഹലാനി പറഞ്ഞു.

കാര്യങ്ങള്‍ ശരിയായ രീതിയില്‍ ചെയ്യാന്‍ അറിയാവുന്ന ബുദ്ധിയുള്ള ആളാണ്‌ ശ്യാം ബെനഗല്‍ എന്നും നിഹലാനി കൂട്ടിച്ചേര്‍ത്തു. “ബുദ്ധിമാനായ ആളാണ് ശ്യാം ബെനഗല്‍. സിബിഎഫ്സിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹം ബോധവാനാണ്. അദ്ദേഹത്തിന്‍റെ ചിത്രങ്ങളും പലപ്പോഴും പ്രശ്നങ്ങളില്‍ പെട്ടിട്ടുണ്ട്. ശരിയായ സ്ഥാനത്തിരുന്നു ശരിയായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കും എന്ന് തന്നെയാണ് എന്‍റെ വിശ്വാസം,” നിഹലാനി പറഞ്ഞു.

പ്രശസ്തിക്കും സിനിമയുടെ പ്രൊമോഷനും വേണ്ടിയാണ് പല നിര്‍മ്മാതാക്കളും സെന്‍സര്‍ ബോര്‍ഡിനെ പഴിച്ചുകൊണ്ട് രംഗത്ത് വരുന്നതെന്ന് നിഹലാനി കുറ്റപ്പെടുത്തി.