'ജനകന്‍' സംവിധായകന്‍ സജി പറവൂര്‍ അന്തരിച്ചു

തിരുവനന്തപുരം : സുരേഷ് ഗോപി-മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ജനകന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സജി പറവൂര്‍ അന്തരിച്ചു.പക്ഷാഘാതം മൂലം...

saji

തിരുവനന്തപുരം : സുരേഷ് ഗോപി-മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ജനകന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സജി പറവൂര്‍ അന്തരിച്ചു.പക്ഷാഘാതം മൂലം ഇന്ന് വൈകുനേരം നാല് മണിക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചാണ് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്.

സിനിമ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ സജി പറവൂര്‍ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ശരിയായ പേര് സഞ്ജീവ് എന്‍.ആര്‍ എന്നാണ്.

2010ല്‍ പുറത്തിറങ്ങിയ ജനകനായിരുന്നു സജിയുടെ ആദ്യ സംവിധാന സംരംഭമെങ്കിലും കഴിഞ്ഞ ഒട്ടനവധി വര്‍ഷങ്ങളായി മലയാള സിനിമ ലോകത്തെ സജീവ സാനിധ്യമായിരുന്നു സജി. ലെനിന്‍ രാജേന്ദ്രന്റെ അസോസിയേറ്റായി വളരെ കാലം പ്രവര്‍ത്തിച്ച സജി ഏറ്റവും ഒടുവില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി സംഘം ബാങ്കോക്കിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് സജി സംഘത്തില്‍ നിന്ന് പിന്മാറുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. വിട്ടു മാറാത്ത തലവേദനയില്‍ നിന്നും മോചനം നേടാന്‍ പറവൂരിലെ സ്വ വസതിയില്‍ എത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം തല കറങ്ങി വീഴുകയും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.