'കി ആന്‍ഡ്‌ കാ' എന്‍റെ കഥയല്ല: സംവിധായകന്‍ ബാല്‍കി

ബാല്‍കിയുടെ സംവിധാനത്തില്‍ സിനിമയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചെഴുതുന്ന ചിത്രമാണ്  കരീന കപൂറും-  അര്‍ജുന്‍ കപൂറും നായികാ നായകന്മാരവുന്ന 'കി ആന്‍ഡ്‌...

Mumbai: Filmmaker R Balki, actors Kareena Kapoor and Arjun Kapoor during the special lunch organised to promote film Ki and Ka in Mumbai on March 8, 2016. (Photo: IANS)ബാല്‍കിയുടെ സംവിധാനത്തില്‍ സിനിമയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചെഴുതുന്ന ചിത്രമാണ്  കരീന കപൂറും-  അര്‍ജുന്‍ കപൂറും നായികാ നായകന്മാരവുന്ന 'കി ആന്‍ഡ്‌ കാ'. ആശയത്തിന്‍റെ പുതുമ കൊണ്ട് റിലീസിന് മുന്‍പ് തന്നെ   പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞ ചിത്രത്തിന്‍റെ കഥ തന്‍റെതല്ല എന്നാണ് സംവിധായകന്‍ ബാല്‍കി പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ബാല്‍കി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു കുംടുംബത്തില്‍ ഭാര്യ ചെയ്യുന്ന ജോലികള്‍ ഭര്‍ത്താവ് ചെയ്യുകയും ഭര്‍ത്താവിന്‍റെ  ഉത്തരവാദിത്വങ്ങള്‍ ഭാര്യ ഏറ്റെടുക്കുകയും ചെയ്താല്‍ എങ്ങനെയിരിക്കും എന്ന രസകരമായ പ്രമേയമാണ് ചിത്രത്തിന്‍റെത്. എന്നാല്‍ ചിത്രത്തിലെ നായകന്‍റെ കഥാപാത്രവുമായി തനിക്ക് ഒരു സാമ്യവുമില്ലെന്നും തന്‍റെ കുടുംബ ജീവിതവുമായി ഒരു ബന്ധവും ചിത്രത്തിനില്ലെന്നും ബാല്‍കി വ്യക്തമാക്കുന്നു.

ചിത്രം രസകരമായ ഒരു എന്‍റെര്‍ടെയിനര്‍ മാത്രമാണെന്നും, സാമൂഹത്തിന് വേണ്ടിയുള്ള സന്ദേശങ്ങള്‍ ഒന്നും തന്നെ ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടെന്നും ബാല്‍കി പറഞ്ഞു. 'കി ആന്‍ഡ്‌ കാ'യുടെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മുന്നേറുകയാണ്. ഏപ്രില്‍ 1-ന് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.