മത്സരിക്കാനില്ലെന്ന് സി എം ദിനേശ് മണി; തീരുമാനം പ്രാദേശിക എതിര്‍പ്പുകളെ തുടര്‍ന്ന്

തൃപ്പൂണിത്തുറ : പള്ളുരുത്തി മുന്‍ എംഎല്‍എയായിരുന്ന  സി എം. ദിനേശ് മണി വരുന്ന നിയമ സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല.തൃപ്പൂണിത്തുറ മണ്ഡലത്തില്‍...

മത്സരിക്കാനില്ലെന്ന് സി എം ദിനേശ് മണി; തീരുമാനം പ്രാദേശിക എതിര്‍പ്പുകളെ തുടര്‍ന്ന്

dinesh-mani

തൃപ്പൂണിത്തുറ : പള്ളുരുത്തി മുന്‍ എംഎല്‍എയായിരുന്ന  സി എം. ദിനേശ് മണി വരുന്ന നിയമ സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല.

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സിപിഐ(എം) സ്ഥാനാര്‍ഥിയായി നിശ്ചയിച്ച ദിനേശ് മണി തനിക്ക് എതിരെ മണ്ഡലത്തില്‍ ഉയര്‍ന്ന ശക്തമായ എതിര്‍പ്പുകള്‍ പരിഗണിച്ചാണ് ഇപ്പോള്‍ മത്സര രംഗത്ത് നിന്നും പിന്മാറുന്നത്.


മണി പിന്മറിയ സാഹചര്യത്തില്‍ എം സ്വരാജിനെയാണ് ഇപ്പോള്‍  തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പരിഗണിക്കുന്നത്.

സിറ്റിംങ് എംഎല്‍എയും  മന്ത്രിയുമായ കെ ബാബുവിനേയാണ് യു ഡി എഫ് തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. ബി ജെ പി സ്ഥാനാര്‍ത്ഥിയായി എഴുത്തുകാരനായ തുറവൂര്‍ വിശ്വംഭരന് ജനവിധി തേടും.