ദിലീപും കാവ്യയും വീണ്ടും ഒന്നിക്കുന്നു

നീണ്ട   ഇടവേളയ്ക്കു ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ  ചിത്രത്തില്‍ ദിലീപും കാവ്യ മാധവനും നായികാ നായകന്മാരാകുന്നു. അടൂര്‍...

ദിലീപും കാവ്യയും വീണ്ടും ഒന്നിക്കുന്നു

kavya

നീണ്ട   ഇടവേളയ്ക്കു ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ  ചിത്രത്തില്‍ ദിലീപും കാവ്യ മാധവനും നായികാ നായകന്മാരാകുന്നു. അടൂര്‍ ഗോപാലകൃഷ്ണനും ബേബി മാത്യുവും  ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  'പിന്നെയും' എന്ന് പേരിട്ടിരിക്കുന്ന ചിത്രം തീവ്രമായ  പ്രണയകഥയായിരിക്കും പറയുക എന്നാണ് സംവിധായകന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

8 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധായകന്റെ കുപ്പായം അണിയുന്നത്. 2008-ല്‍ പുറത്തിറങ്ങിയ 'ഒരു പെണ്ണും രണ്ടാണും' ആണ് അദ്ദേഹം ഇതിനുമുന്‍പ് അവസാനമായി സംവിധാനം ചെയ്ത സിനിമ.


ഇതാദ്യമായാണ്   അടൂരിന്റെ ചിത്രത്തില്‍  ദിലീപ് നായകനാകുന്നത്. കാവ്യ ഇതിനുമുന്‍പ് അടൂരിന്റെ 'നാല് പെണ്ണുങ്ങള്‍' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഇരുവരേയും കൂടാതെ നെടുമുടിവേണു, കെപിഎസി ലളിത, സുധീര്‍ കരമന, വിജയരാഘവന്‍, രവി വള്ളത്തോള്‍, മറാത്തി നടന്‍ സുബോധ് ഭാവെ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്‍റെ ആദ്യ ഘട്ട ചിത്രീകരണം മെയ്‌ 11-ന് തിരുവനന്തപുരത്ത് ആരംഭിക്കും.