'ഡ്രൈ- ഹോളി' പരാമര്‍ശം; ദിയ മിര്‍സ മാപ്പ് പറഞ്ഞു

'ഡ്രൈ- ഹോളി' പരാമര്‍ശം വിവാദമായതിന് പിന്നാലെ ദിയ  മിര്‍സ ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞു . മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന കുടിവെള്ള ക്ഷാമത്തിന്‍റെ...

dia'ഡ്രൈ- ഹോളി' പരാമര്‍ശം വിവാദമായതിന് പിന്നാലെ ദിയ  മിര്‍സ ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞു . മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന കുടിവെള്ള ക്ഷാമത്തിന്‍റെ പശ്ചാത്തലത്തില്‍ ജലം അനാവശ്യമായി നഷ്ടപ്പെടുത്താതെ  'ഡ്രൈ- ഹോളി' ആഘോഷിക്കാമെന്ന ദിയയുടെ ട്വീറ്റാണ് വിവാദമായി മാറിയത്.

കുടിക്കാന്‍ വെള്ളം കിട്ടാതെ ജനങ്ങള്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ എന്തിന് ഹോളി ആഘോഷിക്കാനായി വെള്ളം നഷ്ടപ്പെടുത്തുന്നു എന്നായിരുന്നു ദിയയുടെ ചോദ്യം. ഇതിനെത്തുടര്‍ന്ന് അവര്‍ക്കെതിരെ നിരവധി എതിര്‍പ്പുകളും ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ പൊട്ടിപുറപ്പെട്ടു.


ദിയ മിര്‍സ ഹിന്ദുമതത്തിനെതിരായി നിലകൊള്ളുന്നു എന്ന മട്ടിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോഴാണ് ദിയ മാപ്പ് പറഞ്ഞത്. ഒരു മതവിഭാഗത്തെയും മുറിപ്പെടുത്താനല്ല അങ്ങനെ പറഞ്ഞതെന്നും ഇന്ത്യന്‍ പൌര എന്ന നിലയില്‍ എല്ലാ മതങ്ങളോടും തനിക്കു ബഹുമാനമേയുള്ളൂ എന്നും ദിയ വിശദീകരിച്ചു.

കഠിനമായ കുടിവെള്ളക്ഷാമം നിലനില്‍ക്കുന്നതിനാല്‍ മാത്രമാണ് താന്‍ വെള്ളം നഷ്ടപ്പെടുത്താതെ ഹോളി ആഘോഷിക്കാന്‍ ജനങ്ങളോട് പറഞ്ഞതെന്നും തന്‍റെ ട്വീറ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും ദിയ പറഞ്ഞു.