‘എംഎസ് ധോണി– ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി’ ടീസര്‍ പുറത്തിറങ്ങി

ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി നീരജ് പാണ്ടേ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എംഎസ് ധോണി- ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി’ ആദ്യ ടീസര്‍...

‘എംഎസ് ധോണി– ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി’ ടീസര്‍ പുറത്തിറങ്ങി

dhoni-poster

ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി നീരജ് പാണ്ടേ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എംഎസ് ധോണി- ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി’ ആദ്യ ടീസര്‍ പുറത്തിറങ്ങി.

ചിത്രത്തില്‍ ധോണിയായി വേഷമിടുന്നത് സുശാന്ത് സിംഗ് രാജ്പുട്ട് ആണ്. ബീഹാറിലെ ഒരു ടിക്കറ്റ് കലക്റ്ററില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എന്ന നിലയിലേക്കുള്ള ധോണിയുടെ വളര്‍ച്ചയാണ് ചിത്രത്തിന്‍റെ പ്രമേയം. ധോണിയുടെ ക്രിക്കറ്റ് ജീവിതത്തേക്കാളുപരി വ്യക്തിജീവിതത്തിനാണ് ചിത്രം ഊന്നല്‍ നല്‍കിയിരിക്കുന്നത്.

ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുശാന്തിനെ കൂടാതെ അനുപം ഖേര്‍, കിയര അദ്വാനി, ഹെന്‍റി താന്‍ഗ്രി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നടന്‍ ജോണ് എബ്രഹാം ചിത്രത്തില്‍ സുപ്രധാനമായ ഒരു അതിഥിവേഷം ചെയ്യുന്നു എന്നും വാര്‍ത്തകളുണ്ട്.
ചിത്രം സെപ്റ്റംബര്‍ 2-ന് തീയറ്ററുകളില്‍ എത്തും