ഡാര്‍വിന്‍റെ പരിണാമം: ഹരിചരണ്‍ ആലപിച്ച ആദ്യഗാനം കാണാം

പ്രിഥ്വിരാജും ചാന്ദ്നി ശ്രീധരനും ഒന്നിക്കുന്ന ‘ഡാര്‍വിന്‍റെ പരിണാമ’ത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ശങ്കര്‍ ശര്‍മ്മയുടെ സംഗീതത്തില്‍ ഹരിചരണ്‍ ആലപിച്ച...

ഡാര്‍വിന്‍റെ പരിണാമം: ഹരിചരണ്‍ ആലപിച്ച ആദ്യഗാനം കാണാം

Darvinte-Parinamamപ്രിഥ്വിരാജും ചാന്ദ്നി ശ്രീധരനും ഒന്നിക്കുന്ന ‘ഡാര്‍വിന്‍റെ പരിണാമ’ത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ശങ്കര്‍ ശര്‍മ്മയുടെ സംഗീതത്തില്‍ ഹരിചരണ്‍ ആലപിച്ച മനോഹരമായ ഗാനം ഇതിനോടകം തന്നെ യൂട്യൂബില്‍ ഹിറ്റാണ്.

കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡാര്‍വിന്‍റെ പരിണാമം’. മനോജ്‌ നായരുടെതാണ് തിരക്കഥ. ആഗസ്റ്റ്‌ സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം മാര്‍ച്ച്‌ 18-ന് തീയറ്ററുകളില്‍ എത്തും.

ചെമ്പന്‍ വിനോദാണ് ഡാര്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ജീവിതത്തെ നിസാരമായി കണ്ട് തമാശയും വില്ലത്തരങ്ങളുമായി കഴിയുന്ന ഒരാളുടെ ജീവിതത്തിലേക്ക് അതേപോലെയുള്ള മറ്റൊരാള്‍ കടന്നു വരുന്നതോടെ ഉണ്ടാവുന്ന മാറ്റങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.