തിരുവമ്പാടിയില്‍ മലയോര വികസന സമിതിയുമായി സഹകരിക്കാനുറച്ച് സിപിഎം

കോഴിക്കോട്: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ മലയോര വികസന സമിതിയുമായി സഹകരിച്ചു മുന്നോട്ട് പോകാന്‍ തയാറാണെന്ന് സിപിഎം അറിയിച്ചു. കോഴിക്കോട് ജില്ലാ സെക്രട്...

തിരുവമ്പാടിയില്‍ മലയോര വികസന സമിതിയുമായി സഹകരിക്കാനുറച്ച് സിപിഎം

p-mohananകോഴിക്കോട്: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ മലയോര വികസന സമിതിയുമായി സഹകരിച്ചു മുന്നോട്ട് പോകാന്‍ തയാറാണെന്ന് സിപിഎം അറിയിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനാണ് ഇക്കാര്യം ചർച്ച ചെയ്യാൻ തയാറാണെന്ന തീരുമാനം അറിയിച്ചത്. തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസുമായി വെച്ചുമാറാന്‍ സന്നദ്ധമാണെന്ന് കാണിച്ച് കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്ത് പുറത്തായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

സമിതിയുടെ വികാരം പരിഗണിക്കുന്നതിനോടൊപ്പം പൊതുസമ്മതനായ സ്ഥാനാർഥി വേണമെന്ന താമരശേരി രൂപതയുടെ നിലപാടിനെയും കണക്കിലെടുത്ത് കൊണ്ടായിരിക്കും തിരുവമ്പാടിയിൽ എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുക എന്ന് പി മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു.


2011ല്‍ പികെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസുമായി വെച്ചുമാറാന്‍ സന്നദ്ധമാണെന്ന് അറിയിച്ച് ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കിയത്. 2011 മാര്‍ച്ച് 30-ന് ഉമ്മന്‍ചാണ്ടിക്ക് കൈമാറിയ കത്തില്‍, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുടിയേറ്റ കര്‍ഷകരിലുണ്ടായ വികാരം കണക്കിലെടുത്ത് 2016-ല്‍ സീറ്റ് കോണ്‍ഗ്രസിനു നല്‍കാമെന്നും പകരം കോണ്‍ഗ്രസിന്‍റെ ഒരു സീറ്റ് ലീഗിന് നല്‍കണമെന്നുമാണ് പറയുന്നത്.

താമരശേരി രൂപതയാണ് തിരുവമ്പാടിയിൽ മലയോര വികസന സമിതിയെ പിന്തുണക്കുന്നത്. ഇവരുമായി സഖ്യം ഉണ്ടാക്കുക വഴി ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും നേട്ടം കൈവരിക്കാമെന്നാണ് സിപിഎം നേതാക്കളുടെ വിലയിരുത്തല്‍. മലയോര വികസന സമിതി നേതാക്കള്‍ ഇതിനോടകം ഇടതുപാര്‍ട്ടി നേതാക്കളുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

Read More >>