കെപിഎസി ലളിതയുമായി സിപിഎം വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങുന്നു

വടക്കാഞ്ചോരി: വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വം കെപിഎസി ലളിതയുമായി വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങുന്നു. ലളിതയുടെ...

കെപിഎസി ലളിതയുമായി സിപിഎം വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങുന്നു

KPAC-Laitha-വടക്കാഞ്ചോരി: വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വം കെപിഎസി ലളിതയുമായി വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങുന്നു. ലളിതയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ഉറച്ചു നില്‍ക്കാനുള്ള സിപിഎമ്മിന്‍റെ തീരുമാനം പാര്‍ട്ടി അണികളേയും അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധമുള്ളവര്‍ ഭൂരിപക്ഷ അഭിപ്രായത്തോട് യോജിക്കണമെന്നും നേതൃത്വം നിര്‍ദേശിക്കുന്നു.

കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നു എന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയപ്പോള്‍ തന്നെ ലളിതയ്ക്കെതിരായ പ്രതിഷേധം വടക്കാഞ്ചേരിയില്‍ പോസ്റ്ററുകളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ലളിതക്കെതിരായി നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥികള്‍ വടക്കാഞ്ചേരിക്ക് വേണ്ട എന്നെഴുതിയ പോസ്റ്ററുകളാണ് വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.


അധികം വൈകാതെ തന്നെ അമ്പതോളം പ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധ പ്രകടനവും വടക്കാഞ്ചേരിയില്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് ലളിത വ്യക്തമാക്കിയത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത്‌ നിന്നും അത്തരത്തില്‍ ഒരു പ്രതിഷേധ പ്രകടനം ഉണ്ടായിട്ടുണ്ടെങ്കില്‍ അവരുടെ മേല്‍ അച്ചടക്ക നടപടി കൈക്കൊള്ളുമെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞിരുന്നു.