സിപിഐ(എം)-സിപിഐ സീറ്റ് വിഭജനത്തില്‍ ധാരണയായില്ല

തിരുവനന്തപുരം: നാലാംഘട്ട ഉഭയകക്ഷി ചര്‍ച്ചയിലും സിപിഐ(എം)-സിപിഐ സീറ്റ് വിഭജനത്തില്‍ ധാരണയായില്ല. ഒരു സീറ്റെങ്കിലും അധികം വേണമെന്ന നിലപാടിലാണ് സിപിഐ....

സിപിഐ(എം)-സിപിഐ സീറ്റ് വിഭജനത്തില്‍ ധാരണയായില്ല

cpi-cpi(M)

തിരുവനന്തപുരം: നാലാംഘട്ട ഉഭയകക്ഷി ചര്‍ച്ചയിലും സിപിഐ(എം)-സിപിഐ സീറ്റ് വിഭജനത്തില്‍ ധാരണയായില്ല. ഒരു സീറ്റെങ്കിലും അധികം വേണമെന്ന നിലപാടിലാണ് സിപിഐ. എന്നാല്‍ സിപിഐയുടെ സീറ്റുകളൊന്നും തിരിച്ചെടുക്കില്ലെന്നും കൂടുതല്‍ സീറ്റുകള്‍ ചോദിക്കരുതെന്നുമാണ് സിപിഐ(എം)ന്റെ നിലപാട്. അതേസമയം, ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് സീറ്റ് കൂടി വേണമെന്നായിരുന്നു സിപിഐയുടെ നേരത്തേയുള്ള നിലപാട്. കൂടുതല്‍ കക്ഷികള്‍ക്ക് നല്‍കേണ്ടി വരുന്നതിനാല്‍ ഒരു സീറ്റ് കുറയ്ക്കണമെന്ന ആവശ്യത്തില്‍ സിപിഐ(എം)ഉം ഉറച്ചു നിന്നു.


തീരുമാനമുണ്ടാക്കാന്‍ 27ന് വീണ്ടും ചര്‍ച്ച നടക്കും. 28ന് ഇടതു മുന്നണി യോഗവും തീരുമാനിച്ചിട്ടുണ്ട്. ഇതിനുമുമ്പ് സീറ്റുകളുടെ കാര്യത്തില്‍ ധാരണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, കീഴ്ഘടകങ്ങളില്‍നിന്ന് പ്രതിഷേധമുയര്‍ന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ശനിയാഴ്ച യോഗം ചേരും. വടക്കാഞ്ചേരിയില്‍ നേരത്തേ നിശ്ചയിച്ച കെ.പി.എ.സി ലളിത പിന്മാറിയ സാഹചര്യത്തില്‍ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടി വരും.

Read More >>