നിയമസഭ തിരഞ്ഞെടുപ്പ്; സിപിഐ(എം) 90 സ്ഥാനാര്‍ഥികളുടെ പേര് ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന  സിപിഐ(എം) സ്ഥാനാര്‍ത്ഥികളുടെ പേര് ഇന്ന് പ്രഖ്യാപിക്കും.90 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ്...

നിയമസഭ തിരഞ്ഞെടുപ്പ്; സിപിഐ(എം) 90 സ്ഥാനാര്‍ഥികളുടെ പേര് ഇന്ന് പ്രഖ്യാപിക്കും

kodiyeri-balakrishnan

തിരുവനന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന  സിപിഐ(എം) സ്ഥാനാര്‍ത്ഥികളുടെ പേര് ഇന്ന് പ്രഖ്യാപിക്കും.

90 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിക്കുക. കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സിപിഐ(എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം  പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ചേരുന്നുണ്ട്. അഴീക്കോട് സീറ്റില്‍ എം.വി നികേഷിനെ പാര്‍ട്ടി ചിഹ്നത്തില്‍ നിര്‍ത്തണമോ എന്നതും ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും.

അതെ സമയം സ്ഥാനാര്‍ത്ഥികളുടെ പേരിനെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം ഇല്ലെന്നും , ജനാഭിപ്രായം കൂടി പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യു.ഡി.എഫിനെ തൂത്തെറിയാനുള്ള യുദ്ധത്തിലേക്കാണ് ഇനി എല്‍ഡിഎഫ് നീങ്ങുന്നതെന്ന്  പിണറായി വിജയന്‍ കാസര്‍ഗോട്ട് പറഞ്ഞു.