മലമ്പുഴ ഒഴിച്ചിട്ട് സിപി(ഐ)എം കരട് സ്ഥാനാർത്ഥി പട്ടിക

പാലക്കാട്: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ സീറ്റായ മലമ്പുഴ ഒഴിച്ചിട്ട് സിപി(ഐ)എം ജില്ല സെക്രട്ടേറിയറ്റ്  അവരുടെ കരട് സ്ഥാനാർത്ഥി പട്ടിക...

മലമ്പുഴ ഒഴിച്ചിട്ട് സിപി(ഐ)എം കരട് സ്ഥാനാർത്ഥി പട്ടിക

vs-achuthananthan
പാലക്കാട്: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ സീറ്റായ മലമ്പുഴ ഒഴിച്ചിട്ട് സിപി(ഐ)എം ജില്ല സെക്രട്ടേറിയറ്റ്  അവരുടെ കരട് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി.

എ.കെ.ബാലൻ (തരൂർ), എം.ചന്ദ്രൻ (ആലത്തൂർ), എം.ഹംസ (ഒറ്റപ്പാലം), കെ.എസ്. സലീഖ (ഷൊർണൂർ) എന്നീ നാല് സിറ്റിംഗ് എം.എൽ.എമാരെ ഒഴിവാക്കി കൊണ്ടാണ് ആദ്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രണ്ട് തവണ സീറ്റ് ലഭിച്ചവർ വീണ്ടും മത്സരിക്കേണ്ടെന്ന തീരുമാനമനുസരിച്ചാണ് ഇവരെ പാര്‍ട്ടി ഒഴിവാക്കിയത്.


വി.എസ് മത്സരിച്ചേക്കുമെന്ന നിഗമനത്തിൽ മലമ്പുഴയിൽ ഒരു പേരും നിർദേശിച്ചിട്ടില്ല. തരൂരിൽ പൊന്നുക്കുട്ടൻ, ആലത്തൂരിൽ കെ.ഡി.പ്രസന്നൻ, ഒറ്റപ്പാലത്ത് പി.കെ.ശശി എന്നിവരുടെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചത്. ഷൊർണൂരിൽ വനിതയെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ എം.ആർ.മുരളിക്കോ പി.കെ.സുധാകരനോ സീറ്റ് നൽകണമെന്ന് മറുവിഭാഗം വാദിക്കുന്നു. വനിതയെ മത്സരിപ്പിച്ചാൽ സുബൈദ ഇസഹാഖ് സ്ഥാനാർത്ഥിയാകും.

കഴിഞ്ഞ തവണ പരാജയപ്പെട്ട തൃത്താലയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജോ ജില്ലാ സെക്രട്ടറി പ്രേംകുമാറോ സ്ഥാനാർത്ഥിയാകും. പാലക്കാട് മുൻ എം.പി എൻ.എൻ. കൃഷ്ണദാസോ കെ.കെ.ദിവാകരനോ ജനവിധി തേടും. നെന്മാറയിൽ സിറ്റിംഗ് എം.എൽ.എ വി.ചെന്താമരാക്ഷനെ കൂടാതെ കെ.ബാബുവിന്റെ പേരും നിർദ്ദേശിച്ചിട്ടുണ്ട്. കോങ്ങാട് ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ച കെ.വി.വിജയദാസ് തന്നെ ഇത്തവണയും ജനവിധി തേടും.

Read More >>