ഭൂമിയിടപാടില്‍ അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

മൂവാറ്റുപുഴ: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു. വിവാദസ്വാമി സന്തോഷ് മാധവന്‍...

ഭൂമിയിടപാടില്‍ അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

adoor-prakash1മൂവാറ്റുപുഴ: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു. വിവാദസ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ കേസില്‍ സന്തോഷ് മാധവനും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്തയുമടക്കം 5 പേര്‍ക്കെതിരെയാണ് ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടത്.

മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത പറവൂര്‍, പുത്തന്‍വേലിക്കര, മാള എന്നിവിടങ്ങളിലെ 118 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ സന്തോഷ് മാധവന്‍റെ കമ്പനിയായ ആര്‍എംഇസഡ്ഡിന് തിരിച്ചു നല്‍കിയത്. 2009-ല്‍ മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും ഈ ഭൂമി സ്വകാര്യ കമ്പനിക്ക് തിരിച്ചുനല്‍കാന്‍ പിന്നീട് തീരുമാനമുണ്ടായി. എതിര്‍പ്പിനെത്തുടര്‍ന്ന് പിന്നീട് ഈ തീരുമാനം പിന്‍വലിച്ചു.

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. 15 ദിവസത്തിനകം ത്വരിത പരിശോധന പൂര്‍ത്തിയാക്കനാണ് ഉത്തരവ്. ഭൂമി ഇടപാടില്‍ സന്തോഷ് മാധവന്‍റെ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നാണ് മന്ത്രി  അടൂര്‍ പ്രകാശ് അടക്കമുള്ള ഉന്നതര്‍ക്കെതിരായ ആരോപണം.