ഫ്ലെക്സില്‍ പാലഭിഷേകം; രജനികാന്തിന് കോടതിയുടെ 'സ്റ്റേ ഓര്‍ഡര്‍'

ചെന്നൈ : ഡോക്ടര്‍ ഐഎംഎസ് മണിവണ്ണ എന്നാ സ്വകാര്യ വ്യക്തി തമിഴ് സൂപ്പര്‍ താരം രജനികാന്തിന് എതിരെ കോടതിയെ സമീപിച്ചു. താരത്തിന്റെ ചിത്രങ്ങള്‍...

ഫ്ലെക്സില്‍ പാലഭിഷേകം; രജനികാന്തിന് കോടതിയുടെ

rajani

ചെന്നൈ : ഡോക്ടര്‍ ഐഎംഎസ് മണിവണ്ണ എന്നാ സ്വകാര്യ വ്യക്തി തമിഴ് സൂപ്പര്‍ താരം രജനികാന്തിന് എതിരെ കോടതിയെ സമീപിച്ചു. താരത്തിന്റെ ചിത്രങ്ങള്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ദിവസങ്ങളില്‍ അദ്ദേഹത്തിന്‍റെ ഫ്ലെക്സ് ബോര്‍ഡുകളില്‍ ആരാധകര്‍ ലിറ്റര്‍ കണക്കിന് പാല് ഉപയോഗിച്ചു അഭിഷേകം നടത്തുന്ന നടപടിയെ ചോദ്യം ചെയ്താണ് മണിവണ്ണ കോടതിയെ സമീപിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്‍റെ ചിത്രം പുറത്തിറങ്ങുന്ന ദിവസങ്ങളില്‍ ആയിരം ലിറ്ററില്‍ ഉപരി പാലാണ് വെറുതെ ഫ്ലെക്സ് ബോര്‍ഡുകളില്‍ ഒഴിച്ച് കളയുന്നത് എന്നും ഈ പ്രവര്‍ത്തി ഉടന്‍ അവസാനിപിക്കാന്‍ അടിയന്തരമായി കോടതി ഇടപ്പെടണമെന്നും ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ 24ന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചിട്ടുട്ടുണ്ട്. കോടതി വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ ആരാധകര്‍ പാല്‍ അഭിഷേകം നടത്താന്‍ പാടുള്ളതല്ല എന്ന് കോടതി വ്യക്തമാക്കി.

കേസ് ഏപ്രില്‍ 11ന് കോടതി വീണ്ടും പരിഗണിക്കും.