പി ജയരാജനെ 3 ദിവസം സിബിഐ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്

തലശേരി: കതിരൂർ മനോജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ ചോദ്യം ചെയ്യാനായി ഉപാധികളോടെ 3 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ...

പി ജയരാജനെ 3 ദിവസം സിബിഐ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്

p jayarajanതലശേരി: കതിരൂർ മനോജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ ചോദ്യം ചെയ്യാനായി ഉപാധികളോടെ 3 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവായി. 11-ന് ജയരാജന്‍റെ റിമാൻഡ് കാലാവധി തീരാനിരിക്കെയാണ് 3 ദിവസത്തെ ചോദ്യം ചെയ്യലിനായി കോടതി സിബിഐക്ക് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം,  ജയരാജനെ പൂര്‍ണ്ണമായും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി സിബിഐ റിവ്യൂ ഹര്‍ജി നല്‍കിയേക്കും.


ജയരാജനെ കസ്റ്റഡിയിൽ നൽകണമെന്ന സിബിഐയുടെ ആവശ്യം ഭാഗികമായി അനുവദിച്ച സ്ഥിതിയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലോ, കണ്ണൂർ സെൻട്രൽ ജയിലിലോ വച്ച് വരുന്ന 9, 10, 11 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ സിബിഐയ്ക്ക് ജയരാജനെ ചോദ്യം ചെയ്യാം.

കതിരൂർ മനോജ് വധക്കേസിൽ 25-ാം പ്രതിയായ പി ജയരാജന്‍റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഇതിനെത്തുടർന്നു ഫെബ്രുവരി 11നാണ് അദ്ദേഹം കോടതിയിൽ ഹാജരായത്. കോടതി ഒരു മാസത്തേക്ക് റിമാൻഡ് ചെയ്തുവെങ്കിലും ഒരു ദിവസം പോലും ജയരാജൻ  ജയിലിൽ കഴിഞ്ഞിട്ടില്ല.അസുഖബാധിതനായി പരിയാരം, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിലും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളജിലുമായി കഴിയുകയായിരുന്ന ജയരാജന്‍.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയില്‍ കഴിയുന്ന ജയരാജന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന മെഡിക്കൽ റിപ്പോർട്ട് സെൻട്രൽ ജയിൽ അധികൃതർ കോടതിയിൽ ഹാജരാക്കിയിരുന്നു. നേരത്തേ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടത്തിയ പരിശോധനയിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിരുന്നില്ല. ഈ 2 മെഡിക്കൽ റിപ്പോർട്ടുകളും പരിഗണിച്ചാണ് കോടതി സിബിഐയുടെ ആവശ്യം അംഗീകരിച്ചത്.