കോണ്‍ഗ്രസിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഞായറാഴ്ച്ചയോടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയേക്കുമെന്നാണ് സൂചന. ഇന്ന് വൈകിട്ട് ...

കോണ്‍ഗ്രസിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

oommen-chandy-1തിരുവനന്തപുരം: കോണ്‍ഗ്രസിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഞായറാഴ്ച്ചയോടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയേക്കുമെന്നാണ് സൂചന. ഇന്ന് വൈകിട്ട് 5 മണിയോടെ കെപിസിസി തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും.

ചര്‍ച്ചയില്‍ പ്രധാനമായും ഘടകകക്ഷികളുമായി സമവായത്തില്‍ എത്താനായിരിക്കും ശ്രമം. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ചര്‍ച്ച നടത്തും.

ഏകദേശം 11 മണിയോടെ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കും. മറ്റന്നാള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ദില്ലിക്ക് പോകാനാണ് നേതാക്കളുടെ തീരുമാനം. അതുകൊണ്ട് തന്നെ നാളത്തോടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് യുഡിഎഫിന്‍റെ നീക്കം.

Read More >>