കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക അടുത്ത മാസം ആദ്യം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികളെ ഏപ്രില്‍ ആദ്യത്തോടെ പ്രഖ്യാപിക്കാന്‍ കഴിയുന്ന രീതിയിലാണ് ചര്‍ച്ചകള്‍...

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക അടുത്ത മാസം ആദ്യം: ഉമ്മന്‍ ചാണ്ടി

oomman chandi

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികളെ ഏപ്രില്‍ ആദ്യത്തോടെ പ്രഖ്യാപിക്കാന്‍ കഴിയുന്ന രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് എന്നും അടുത്ത മാസം ആദ്യം തന്നെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുമെന്നും  ഉമ്മന്‍ ചാണ്ടിപറഞ്ഞു.

പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് 28 ന് താനും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡല്‍ഹിക്ക് പോകും.