കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസാവസാനം

തിരുവനന്തപുരം : കോൺഗ്രസ്സിന്റെ അന്തിമ സ്ഥാനാർത്ഥി പട്ടിക ഈ മാസം അവസാനത്തോട്കൂടിതയ്യാറാകുമെന്നു  കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. പ്രാഥമിക പട്ടിക എ...

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസാവസാനം

VM-Sudheeran-Full-00990

തിരുവനന്തപുരം : കോൺഗ്രസ്സിന്റെ അന്തിമ സ്ഥാനാർത്ഥി പട്ടിക ഈ മാസം അവസാനത്തോട്കൂടിതയ്യാറാകുമെന്നു  കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. പ്രാഥമിക പട്ടിക എ.ഐ.സി.സിക്ക് ഇന്ന് കൈമാറും.

"മാർച്ച് 23 ന് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും. ഘടകകക്ഷികളുമായുള്ള ചർച്ച വേഗം പൂർത്തിയാക്കും. ഡി.സി.സി കൾ നിർദേശിച്ച പേരുകളും പരിഗണിച്ച് തയാറാക്കുന്ന പട്ടിക എ.ഐ.സി.സിക്ക് കൈമാറും." അദ്ദേഹം പറഞ്ഞു.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്തു. കെ.പി.സി.സിയുടെ തിരഞ്ഞെടുപ്പ് സമിതികള്‍ 23 ന് യോഗം ചേരും. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ അഭിപ്രായം കണക്കിലെടുത്താണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.&

Read More >>