പാറ്റൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രിക്ക്‌ പങ്കില്ല: വിജിലന്‍സ്‌ കോടതി

തിരുവനന്തപുരം: പാറ്റൂരിൽ സർക്കാർ ഭൂമി കൈയേറി ഫ്ളാറ്റ് നിർമിച്ചതിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പങ്കുണ്ടെന്ന കാര്യം ഇപ്പോൾ പറയാനാവില്ലെന്ന്...

പാറ്റൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രിക്ക്‌ പങ്കില്ല: വിജിലന്‍സ്‌ കോടതി

oommen-chandy

തിരുവനന്തപുരം: പാറ്റൂരിൽ സർക്കാർ ഭൂമി കൈയേറി ഫ്ളാറ്റ് നിർമിച്ചതിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പങ്കുണ്ടെന്ന കാര്യം ഇപ്പോൾ പറയാനാവില്ലെന്ന് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ്‌ കോടതി ജഡ്‌ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ വാക്കാൽ പരാമർശിച്ചു. അതേസമയം, കൈയേറ്റം നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി പറഞ്ഞു. കേസ് മാർച്ച് 29ന് വീണ്ടും പരിഗണിക്കും.

കേസിൽ മുഖ്യമന്ത്രിക്കും മുൻ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ നൽകിയ ഹർജിയിലെ വാദത്തിനിടെയാണ് കോടതിയുടെ ഈ പരാമർശം.


118 സെന്റ്‌ ഭൂമി ഉണ്ടായിരുന്ന ഫ്‌ളാറ്റ്‌ ഉടമയുടെ പക്കല്‍ ഇപ്പോള്‍ 135 സെന്റ്‌ സ്‌ഥലമുണ്ട്‌. ഫ്‌ളാറ്റ്‌ ഉടമ ഹാജരാക്കിയ മുന്‍ പ്രമാണങ്ങള്‍ യഥാര്‍ഥമല്ലെന്ന രജിസ്‌ട്രേഷന്‍ അധികൃതര്‍ രേഖാമൂലം നല്‍കിയ മറുപടി വി.എസ്‌. കോടതിയില്‍ ഹാജരാക്കി. വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ടില്‍ ഫ്‌ളാറ്റ്‌ ഉടമക്കും ഉദ്യോഗസ്‌ഥര്‍ക്കുമെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. റവന്യൂ അധികാരികള്‍ പൈപ്പ്‌ ലൈന്‍ കടന്നുപോകുന്നതു സര്‍ക്കാര്‍ ഭൂമിയിലാണെന്നു കണ്ടെത്തിയ രേഖകളും കോടതി പരിഗണിച്ചു. ഉദ്യോഗസ്‌ഥര്‍ക്കു ഭൂമി തിരിമറിയില്‍ ഉള്ള പങ്ക്‌ വ്യക്‌തമാണെന്നും കോടതി നിരീക്ഷിച്ചു

അതേസമയം, കേസ് ലോകായുക്തയുടെ പരിഗണനയിലിരിക്കുകയാണ്. കൈയേറ്റം സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ ആദ്യം ലോകായുക്ത പരിഗണിക്കട്ടെയെന്നും പിന്നീട് കോടതി വിധി പറയാമെന്നും വിജിലൻസ് കോടതി വ്യക്തമാക്കി.<br>


</span>