സി.കെ ജാനു ബിജെപി സ്ഥാനാര്‍ഥി ?
| Updated On: 2016-03-25T14:28:20+05:30 | Location :
തിരുവനന്തപുരം: ആദിവാസി ഗോത്രമഹാസഭ നേതാവായ സി.കെ ജാനു വരുന്ന നിയമ സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. ബിജെപി സംസ്ഥാന അധ്യക്ഷന്‍...
തിരുവനന്തപുരം: ആദിവാസി ഗോത്രമഹാസഭ നേതാവായ സി.കെ ജാനു വരുന്ന നിയമ സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഈ വിവരം പുറത്തു വിട്ടത്. മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലയെന്നും ഈ കാര്യത്തില്‍ ഉടന്‍ വ്യക്തത വരുത്തുമെന്നും സി.കെ ജാനുവും പ്രതികരിച്ചു.
പാര്‍ട്ടിയില്‍ നിന്നും അകന്നു നില്ക്കുന്ന ജനവിഭാഗങ്ങളെ ഒരുമിച്ചു കൊണ്ട് വരിക എന്ന നീക്കത്തിന്റെ ഭാഗമായി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് സംസ്ഥാന ഘടകം ആദിവാസി ഗോത്ര സഭയെ സമീപിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സി.കെ ജാനു ആവശ്യപ്പെട്ടാല്‍ വയനാട് ജില്ലയിലെ ഏതെങ്കിലും ഒരു സീറ്റ് ജാനുവിന് നല്കുവാനാണ് പാര്‍ട്ടി തീരുമാനം.