താര പകിട്ടോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രാഥമിക സാധ്യതാ പട്ടികയിൽമലയാള സിനിമ ലോകവും ഭാഗമാകുന്നു. പത്തനാപുരത്ത് നടന്‍ ജഗദീഷ...

താര പകിട്ടോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക

jagadish-siddique

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രാഥമിക സാധ്യതാ പട്ടികയിൽമലയാള സിനിമ ലോകവും ഭാഗമാകുന്നു. പത്തനാപുരത്ത് നടന്‍ ജഗദീഷിന്റെ പേരും അരൂരിൽ നടന്‍ സിദ്ദിഖിന്റെ പേരും പട്ടികയില്‍ ഇടം പിടിച്ചതോടുകൂടിയാണ് കോണ്‍ഗ്രസ് സ്ഥാനര്‍ഥി പട്ടികയ്ക്ക് ഒരു താരപകിട്ട് കൈ വന്നത്.

നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ ടിപി ശ്രീനിവാസന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല എന്നതും കൌതുകകരമായ വസ്തുതയാണ്. ശക്തമായ രാഷ്‌ട്രീയ മത്സരം നടക്കുന്നതിനാല്‍ കരുത്തനായ സ്ഥാനാര്‍ഥി വേണമെന്നതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


സിപിഎമ്മിലെ സിറ്റിംഗ് എംഎല്‍എ എ.എം ആരിഫിനെതിരെ സിദ്ദിഖിനെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കാമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ ഗണേഷിനെതിരെ സിനിമാ രംഗത്തുള്ള ജഗദീഷിനെ മത്സരിപ്പിച്ച് വിജയിക്കാമെന്നാണ് കോണ്‍ഗ്രസ് തന്ത്രം.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി പ്രഡിഡന്റ് വിഎം സുധീരൻ, മന്ത്രി രമേശ് ചെന്നിത്തല എന്നിവർ ചേർന്നാണ് പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. യുഡിഎഫ് സീറ്റ് വിഭജനം 11, 12 തീയതികളിലായി പൂർത്തിയാക്കാനും ധാരണയായിട്ടുണ്ട്. ഹൈക്കമാൻഡിന്റെ ഭേദഗതികൾ കൂടി വച്ചുള്ള ചർച്ചയായിരിക്കും 23നു തിരഞ്ഞെടുപ്പു സമിതി നടത്തുക.

Read More >>