തൃശൂരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവ്

തൃശൂര്‍: തൃശൂര്‍ പീച്ചിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവ് ശിക്ഷ. തടവിന് പുറമേ 20,000 രൂപ...

തൃശൂരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവ്

court

തൃശൂര്‍: തൃശൂര്‍ പീച്ചിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവ് ശിക്ഷ. തടവിന് പുറമേ 20,000 രൂപ പിഴയും ഈടാക്കയിട്ടുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍(പോക്‌സോ) പ്രകാരമാണ് ശിക്ഷ.

തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. പെണ്‍കുട്ടിക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വധിച്ചു. കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ. ജെയിംസിനെയാണ് ശിക്ഷിച്ചത്.

2014 ഏപ്രിലിലാണ് പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയില്‍ പാസ്റ്ററായിരുന്ന പ്രതി പള്ളിയില്‍വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

Story by
Read More >>