വിവാദവിഷയങ്ങളുടെ ഉത്തരവാദിത്വം മന്ത്രിസഭയ്‌ക്ക്: ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മന്ത്രിസഭ യോഗങ്ങളിലെ യോഗതീരുമാനങ്ങള്‍ എഴുതുക മാത്രമാണു ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവാദിത്വമെന്നും അവിടെ ചര്‍ച്ച ചെയ്യപ്പെടുന്നതും...

വിവാദവിഷയങ്ങളുടെ ഉത്തരവാദിത്വം മന്ത്രിസഭയ്‌ക്ക്: ചീഫ് സെക്രട്ടറി

P-K-Mohanty

തിരുവനന്തപുരം: മന്ത്രിസഭ യോഗങ്ങളിലെ യോഗതീരുമാനങ്ങള്‍ എഴുതുക മാത്രമാണു ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവാദിത്വമെന്നും അവിടെ ചര്‍ച്ച ചെയ്യപ്പെടുന്നതും തീരുമാനം എടുക്കുന്നതുമായ വിവാദ വിഷയങ്ങളുടെ ഉത്തരവാദിത്വം തനിക്കോ മറ്റ്‌ ഉദ്യോഗസ്‌ഥര്‍ക്കോ ഇല്ലയെന്നും ചീഫ്‌ സെക്രട്ടറി പി.കെ. മൊഹന്തി.

കരുണ എസ്‌റ്റേറ്റ്‌ അടക്കമുള്ള വിവാദ വിഷയങ്ങളുടെ ഉത്തരവാദിത്വം മന്ത്രിസഭയ്‌ക്കാണെന്നും
വിവാദവിഷയങ്ങളില്‍ മന്ത്രിസഭ കൈക്കൊണ്ട തീരുമാനം തെറ്റാണെന്നു തനിക്കു പറയാനാവില്ലയെന്നുംഅദ്ദേഹംകൂട്ടിചേര്‍ത്തു.


തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം ഇടുങ്ങിയ ചിന്താഗതിയോടെ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതു കൊണ്ടാണ്‌ അടിസ്‌ഥാന സൗകര്യ വികസന വിഷയങ്ങള്‍ക്ക്‌ കാലതാമസം നേരിട്ടതെന്നും പെരുമാറ്റ ചട്ടങ്ങള്‍ ഇടുങ്ങിയ രീതിയില്‍ വ്യാഖ്യാനിക്കുന്നതു കേരളത്തിന്റെ സാമൂഹ്യ പശ്‌ചാത്തലത്തിന്‌ യോജിച്ചതല്ലയെന്നും പ്രസ്ക്ലബില്‍മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്ന വേളയില്‍ അദ്ദേഹം പറഞ്ഞു.

"സൗജന്യ അരിവിതരണം, ചികിത്സാ സഹായം നല്‍കല്‍ തുടങ്ങിയവയില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടിയിട്ടുണ്ട്‌. അനുകൂല തീരുമാനം ഉടനുണ്ടാകുമെന്നാണ്‌ പ്രതീക്ഷ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന്‌ അടിയന്തര സ്വഭാവമുള്ളവക്ക്‌ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിയോടെ പണം നല്‍കുന്നുണ്ട്‌. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ക്കായി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്‌. കുടിവെള്ള ദുരുപയോഗം തടയാനും നടപടി ഉണ്ടാകും. ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരെയും കുടിവെള്ള വിതരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌." അദ്ദേഹം പറഞ്ഞു.

Read More >>