വഞ്ചന കുറ്റം; ഫഹദ് ഫാസിലിന് എതിരെ കേസെടുക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: സിനിമയിൽ അഭിനയിക്കാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചെന്ന നിർമ്മാതാവിന്റെ പരാതിയിൽ നടൻ ഫഹദ് ഫാസിലിനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ഒന്നാം...

വഞ്ചന കുറ്റം; ഫഹദ് ഫാസിലിന് എതിരെ കേസെടുക്കാന്‍ ഉത്തരവ്

fahad_fazil

തിരുവനന്തപുരം: സിനിമയിൽ അഭിനയിക്കാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചെന്ന നിർമ്മാതാവിന്റെ പരാതിയിൽ നടൻ ഫഹദ് ഫാസിലിനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശം നൽകി.

'അയ്യർ ഇൻ പാകിസ്ഥാൻ' എന്ന ചിത്രത്തിൽ അഭിനയിക്കാമെന്ന് വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയശേഷം പിൻവാങ്ങിയെന്ന നിർമ്മാതാവും സുനിതാ പ്രൊഡക്ഷന്‍സിന്റെ ഉടമയുമായ അരോമ മണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.