'ചാര്‍ളി' മൂന്ന് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു

പോയ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രം 'ചാര്‍ളി' മൂന്ന്  ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴ്, മറാത്തി, ബംഗാളി എന്നീ ഭാഷകളിലേക്കാണ് ചിത്രം റീമേക്ക്...

dukhar

പോയ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രം 'ചാര്‍ളി' മൂന്ന്  ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴ്, മറാത്തി, ബംഗാളി എന്നീ ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യപ്പെടുന്നത്. മൂന്ന് ഭാഷകളിലേയും വമ്പന്‍ നിര്‍മ്മാണ കമ്പനികളാണ് ചാര്‍ളിയുടെ  റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത് എന്നാണു ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭ്യമാകുന്ന വിവരം. ഹിന്ദിയിലേക്കും ചിത്രം റീമേക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇതിനോടനുബന്ധിച്ചു ബോളിവുഡിലെ  ചില നിര്‍മ്മാതാക്കളുമായി ചാര്‍ളിയുടെ നിര്‍മ്മാതാക്കള്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ചിത്രത്തിന്‍റെ തമിഴ് റീമേക്കില്‍ ദുല്ഖറിന്റെ റോള്‍ പുനരവതരിപ്പിക്കുന്നതിനായി ധനുഷ്, ശിവ കാര്‍ത്തികേയന്‍ തുടങ്ങിയ പ്രമുഖ നടന്‍മാരേയാണ് പരിഗണിക്കുന്നത് എന്ന് വാര്‍ത്തകളുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത 'ചാര്‍ളി' ഇതിനോടകം തീയറ്ററുകളില്‍ നിന്നും 50 കോടിയിലേറെ കളക്ഷന്‍ നേടിക്കഴിഞ്ഞു.  കൂടാതെ 2016ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച നടനും മികച്ച നടിക്കും  ഉള്‍പ്പടെ 8 പുരസ്കാരങ്ങളും ചിത്രം നേടി.