ചന്ദ്രമുഖി രണ്ടാം ഭാഗം വരുന്നു

മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം വരുന്നു. രജനികാന്തും ജ്യോതികയും നായികാനായകന്മാരായ ആദ്യ ഭാഗത്തിന്‍റെ സംവിധായകന്‍...

ചന്ദ്രമുഖി രണ്ടാം ഭാഗം വരുന്നു

Chandramukhi

മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം വരുന്നു. രജനികാന്തും ജ്യോതികയും നായികാനായകന്മാരായ ആദ്യ ഭാഗത്തിന്‍റെ സംവിധായകന്‍ പി.വാസു തന്നെയാണ് പുതിയ ചിത്രത്തിന്റെയും സംവിധാനം നിര്‍വ്വഹിക്കുന്നത്. പക്ഷെ ആദ്യഭാഗവുമായി ബന്ധമൊന്നുമില്ല പുതിയ സിനിമക്ക്. കന്നടയില്‍ പി.വാസു സംവിധാനം ചെയ്ത്  സൂപ്പര്‍ഹിറ്റായി മാറിയ 'ശിവലിംഗ' എന്ന ചിത്രത്തിന്റെ  റീമേക്കാകും ചന്ദ്രമുഖി -2 എന്ന പേരില്‍  എത്തുക.

മണിച്ചിത്രത്താഴിന്റെ കന്നട പതിപ്പായ 'ആപ്തമിത്ര' സംവിധാനം ചെയ്തതും പി.വാസു തന്നെയാണ്. പുതിയ ചിത്രത്തില്‍ രജനികാന്ത് തന്നെയാണോ നായകന്‍ എന്നുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല എന്നാണു തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.