ഫോട്ടോഗ്രാഫിയിലെ തുടക്കക്കാർക്കായി കാനോണിന്റെ ഏറ്റവും പുതിയ ഡി എസ് എൽ ആർ : EOS 1300D

ഫോട്ടോഗ്രാഫിയിലെ തുടക്കക്കാർക്കായി കാനൺ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഡി എസ് എൽ ആർ മോഡലാണ്EOS 1300D.ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർക്കു വേണ്ട എല്ലാ...

ഫോട്ടോഗ്രാഫിയിലെ തുടക്കക്കാർക്കായി കാനോണിന്റെ ഏറ്റവും പുതിയ ഡി എസ് എൽ ആർ : EOS 1300D

camera
ഫോട്ടോഗ്രാഫിയിലെ തുടക്കക്കാർക്കായി കാനൺ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഡി എസ് എൽ ആർ മോഡലാണ്EOS 1300D.

ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർക്കു വേണ്ട എല്ലാ സവിശേഷതകളുമുള്ള ഈ ക്യാമറയുടെ പ്രധാന ആകർഷണം 18 മെഗാപിക്സൽ റെസൊല്യൂഷനുള്ള APS-C Size സെൻസറും DIGIC 4+ ഇമേജ് പ്രോസസ്സറുമാണു.

CMOS ടൈപ്പ് ഇമേജ് സെൻസർ ഉപയോഗിച്ച് കൂടുതൽ വ്യക്തതയുള്ളതും മിഴിവേറിയതുമായ ചിത്രങ്ങളെടുക്കാൻ സാധിക്കും. സ്റ്റാൻഡാർഡ് ISO സ്പീഡ് 100-6400 ആണെങ്കിലും 12800 വരെ ഉയർന്ന ISO സ്പീഡ് പിന്തുണയ്ക്കുന്ന DIGIC 4+ ഇമേജ് പ്രോസസർ അരണ്ട വെളിച്ചത്തിലും നോയ്സ് കുറഞ്ഞ ചിത്രങ്ങൾ എടുക്കാൻ സഹായിക്കും.


എഴുപതോളം EF/EF-S ലെൻസുകൾ പിന്തുണയ്ക്കുന്ന ഈ ക്യാമറ എല്ലാത്തരം ഉപയോഗങ്ങൾക്കും അനുയോജ്യമാണു. വൈഫൈ കണക്ടിവിറ്റിയും എൻ എഫ് സി കണക്ടിവിറ്റിയുമുള്ള ഈ ക്യാമറയെ “ക്യാമറ കണക്റ്റ് “ ആപ്പ് ഉപയോഗിച്ചു നിങ്ങളുടെ മൊബൈൽ, പിസി തുടങ്ങിയവയുമായി കണക്ട് ചെയ്യാൻ സാധിക്കും.

ഇത്തരത്തിൽ കണക്ട് ചെയ്ത ക്യാമറയുടെ സെറ്റിംഗ്സ് മാറ്റാനും, ഫോട്ടോ ട്രാൻസ്ഫർ ചെയ്യാനും ഈ ആപ്പ് ഉപയോഗിച്ചു സാധ്യമാണു. 29995 രൂപയാണു ഈ ക്യാമറയുടെ വില.

Story by