വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു. മന്ത്രിമാര്‍, എംഎല്‍എമാര്‍, ഉയര്‍ന്ന...

വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു

umman chandi rti

തിരുവനന്തപുരം: വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു. മന്ത്രിമാര്‍, എംഎല്‍എമാര്‍, ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കെതിരേയുള്ള കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന്‌ ഒഴിവാക്കി സര്‍ക്കാര്‍ വിജ്‌ഞാപനം പുറപ്പെടുവിച്ചത്‌ വിവാദമായിരുന്നു. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍  ഉള്‍പ്പടെയുക്കവര്‍ വിജ്‌ഞാപനത്തെ എതിര്‍ത്ത് രംഗത്ത്‌  വന്നിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന്‌ ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്.


ജനവരി 18 ന് ഇറക്കിയ ഉത്തരവാണ് റദ്ദാക്കുന്നത്. ആക്ഷേപമുണ്ടെങ്കില്‍ വിഷയം പുന:പരിശോധിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു

മന്ത്രിമാര്‍ അടക്കമുള്ളവരുടെ അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുന്നത് എന്ന ആരോപണമാണ് ഉയര്‍ന്നത്.