ബ്രസല്‍സ് ഭീകരാക്രമണം; അന്വേഷണം തുടരുന്നു

ബ്രസല്‍സ്: ബ്രസല്‍സ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യൂറോപ്പില്‍ അന്വേഷണം തുടരുന്നു.  പാരീസ് ആക്രമണ സ്ഥലത്ത് നിന്ന് കണ്ടെത്തിയ ഡിഎന്‍എ സാമ്പിള്‍...

ബ്രസല്‍സ് ഭീകരാക്രമണം; അന്വേഷണം തുടരുന്നു

is-attack

ബ്രസല്‍സ്: ബ്രസല്‍സ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യൂറോപ്പില്‍ അന്വേഷണം തുടരുന്നു.  പാരീസ് ആക്രമണ സ്ഥലത്ത് നിന്ന് കണ്ടെത്തിയ ഡിഎന്‍എ സാമ്പിള്‍ ബ്രസല്‍സില്‍ ചാവേറായ നജീം ലഷ്‌റോവിയുടേതാണെന്ന് സ്ഥിരീകരിച്ചു.

അതെ സമയം ബെല്‍ജിയത്തിലെ സ്ഹാര്‍ബീക്കില്‍ സ്‌ഫോടകവസ്തുക്കളുമായി ഒരാള്‍ പിടിയിലായി. ഇയാളുള്‍പ്പെടെ മൂന്ന് പേരാണ് കഴിഞ്ഞ ദിവസം നടന്ന റെയ്ഡുകളില്‍ ബ്രസല്‍സില്‍ നിന്ന് പിടിയിലായത്.

ബെല്‍ജിയത്തിന് പുറമേ ഫ്രാന്‍സ് ജര്‍മ്മനി എന്നിവിടങ്ങളിലും ഭീകരബന്ധം സംശയിച്ച് ചിലര്‍ പിടിയിലായതായി റിപ്പോര്‍ട്ടുകള്‍ സൂചിപിക്കുന്നു.