പാകിസ്ഥാനില്‍ സ്‌ഫോടനം: 16 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്: പാകിസ്ഥാനിലെ പെഷവാറില്‍ ബസിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 30ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേര്‍...

പാകിസ്ഥാനില്‍ സ്‌ഫോടനം: 16 പേര്‍ കൊല്ലപ്പെട്ടു

pakistan

ഇസ്ലാമബാദ്: പാകിസ്ഥാനിലെ പെഷവാറില്‍ ബസിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 30ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ രാവിലെ പെഷവാര്‍, സുനീഹ്രീ മസ്ജിദ് റോഡിനു സമീപത്തായിരുന്നു അപകടം.

ബസിനുള്ളിലെ ടൂള്‍ ബോക്സില്‍ ഒളിപ്പിച്ചിരുന്ന സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് സംശയിക്കുന്നു.

പ്രമുഖ വ്യാപാര കേന്ദ്രത്തിനു സമീപത്തുകൂടെ മര്‍ദാനില്‍ നിന്നും പെഷവാറിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുമായി പോവുകയായിരുന്ന ബസിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Story by
Read More >>