റിയോ തന്‍റെ അവസാന ഒളിംപിക്‌സ് : ഉസൈന്‍ ബോള്‍ട്ട്

റിയോ: ഈ വര്‍ഷം നടക്കുന്ന റിയോ ഡി ജനീറോ ഒളിംപിക്‌സ് തന്റെ അവസാനത്തെ ഒളിംപിക്‌സ് ആയിരിക്കുമെന്ന് ഉസൈന്‍ ബോള്‍ട്ട്. നേരത്തെ 2020വരെ തന്റെ കരിയര്‍ തുടരും...

റിയോ തന്‍റെ അവസാന ഒളിംപിക്‌സ് :  ഉസൈന്‍ ബോള്‍ട്ട്

bolt

റിയോ: ഈ വര്‍ഷം നടക്കുന്ന റിയോ ഡി ജനീറോ ഒളിംപിക്‌സ് തന്റെ അവസാനത്തെ ഒളിംപിക്‌സ് ആയിരിക്കുമെന്ന് ഉസൈന്‍ ബോള്‍ട്ട്. നേരത്തെ 2020വരെ തന്റെ കരിയര്‍ തുടരും എന്ന് സൂചിപ്പിച്ചിരുന്ന ബോള്‍ട്ട് വളരെ അപ്രതീക്ഷിതമായാണ് റിയോ ഒളിംപിക്‌സോടെ കളം വെടിയുകയാണ് എന്ന് പ്രഖ്യാപിചിരിക്കുന്നത്.

"ഇനിയും 4 കൊല്ലം കരിയര്‍ മുന്നോട്ട് കൊണ്ടുപോകുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്. അതിനാല്‍ തന്നെ റിയോയില്‍ മികച്ച വിടവാങ്ങല്‍ ലഭിക്കുമെമെന്നു പ്രതീക്ഷിക്കുന്നു" ബോള്‍ട്ട് പറഞ്ഞു

ഒളിംപിക്‌സില്‍ 8 മെഡലുകള്‍ നേടിയിട്ടുള്ള ബോള്‍ട്ട് ബിയജിംഗ് ലണ്ടന്‍ ഒളിംപിക്‌സുകളില്‍ 100,200,100x4 റിലേ എന്നീ ഇനങ്ങളിലാണ് ലോകത്തിലെ ഏറ്റവും വേഗത്തിലോടുന്ന മനുഷ്യനായിമാറിയത്.