കണ്ണൂരിലെ സ്‌ഫോടനം: പടക്കശേഖരം പൊട്ടിത്തെറിച്ചെന്ന് പോലീസ്

കണ്ണൂര്‍: ഇന്നലെ രാത്രി കണ്ണൂരിലുണ്ടായ സ്‌ഫോടനം അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. വ്യാഴാഴ്ച രാത്രി...

കണ്ണൂരിലെ സ്‌ഫോടനം: പടക്കശേഖരം പൊട്ടിത്തെറിച്ചെന്ന് പോലീസ്

blast

കണ്ണൂര്‍: ഇന്നലെ രാത്രി കണ്ണൂരിലുണ്ടായ സ്‌ഫോടനം അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. വ്യാഴാഴ്ച രാത്രി 11.45ഓടെയാണ് പള്ളിക്കുന്ന് പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ വീട്ടില്‍ വന്‍ സ്‌ഫോടനമുണ്ടായത്.

അപകടത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

അലവില്‍ പന്ന്യേന്‍പാറ ചീക്കാട്ടുപീടിക സ്വദേശി അനൂപിന്റെ വീട് പൂര്‍ണമായും തകര്‍ന്നു. അനൂപിന്റെ മകള്‍ ഹിബ (13) യെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിബയുടെ ശരീരത്തില്‍ 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അനൂപിന്റെ ഭാര്യ റാഹിലക്കും പരിസരവാസികളായ രണ്ട് പേര്‍ക്കും പരിക്കുണ്ട്. മറ്റ് ചില വീടുകളും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്.

Story by
Read More >>