ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന്

തിരുവനന്തപുരം: ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക്ഇന്ന് അന്തിമ രൂപം വന്നേക്കും. മുതിര്‍ന്ന നേതാക്കളടങ്ങിയ 22പേരുടെ പട്ടികയ്ക്ക് കേന്ദ്ര...

ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന്

kummanam-rajasekharan650

തിരുവനന്തപുരം: ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക്ഇന്ന് അന്തിമ രൂപം വന്നേക്കും. മുതിര്‍ന്ന നേതാക്കളടങ്ങിയ 22പേരുടെ പട്ടികയ്ക്ക് കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് രണ്ടാം ഘട്ട പട്ടിക ഒരുക്കാന്‍ കോര്‍ കമ്മിറ്റിയും തെരഞ്ഞെടുപ്പ് സമിതിയും ഇന്ന് യോഗം ചേരുന്നത്.

37സീറ്റ് ബിഡിജെഎസിന് നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ബാക്കിയുള്ള സീറ്റുകളെക്കുറിച്ചു ഇന്ന് ചര്‍ച്ചകള്‍ നടത്തും. തൃപ്പൂണിത്തുറയില്‍ ക്രിക്കറ്റ് താരംശ്രീശാന്ത്, കുണ്ടറയില്‍ കൊല്ലം തുളസി, പത്തനാപുരത്ത് ഭീമന്‍ രഘു എന്നിവരുടെ കാര്യത്തില്‍ ഇന്ന് ഒരു അന്തിമ തീരുമാനം ഉണ്ടായേക്കും.