ബംഗാളില്‍ ബിജെപി മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ബിജെപി മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. അസംബ്ലി തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്ന 14 സ്ഥാനാര്‍ഥികളുടെ പട്ടികയാണ്...

ബംഗാളില്‍ ബിജെപി മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

bjp bengalന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ബിജെപി മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. അസംബ്ലി തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്ന 14 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇന്ന് രാവിലെ പുറത്തിറക്കിയത്. ആകെയുള്ള 294 മണ്ഡലങ്ങളില്‍ 260 മണ്ഡലങ്ങളിലും ഇതോടെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

അതേസമയം, കലിംപോംഗ്, ഡാര്‍ജിലിംഗ്, കുര്‍സോംഗ് എന്നീ 3 സീറ്റുകള്‍ ബിജെപി സഖ്യകക്ഷിയായ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയ്ക്കായി ഒഴിച്ചിട്ടിരിക്കുകയാണ്. 6 ഘട്ടങ്ങളിലായി ഏപ്രില്‍ 4 മുതല്‍ മെയ്‌ 5 വരെയാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുക.


കേരളാ അസംബ്ലി തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള 14 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയും ബിജെപി പുറത്തിറക്കി കഴിഞ്ഞു. കേരളത്തില്‍ ബിജെപിയുടെ പ്രമുഖ നേതാവായ ഓ രാജഗോപാല്‍ നേമത്തും, ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും മത്സരിക്കും. കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞ ആഴ്ച നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി മീറ്റിംഗില്‍ തന്നെ തീരുമാനമായിരുന്നു. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാലാണ് സ്ഥാനാര്‍ഥി പട്ടിക ഇറക്കാന്‍ താമസിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

തമിഴ്നാട്ടില്‍ ഡിഎംഡികെ നേതാവ് വിജയകാന്തുമായി സഖ്യത്തിന് കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേഖര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇടതുപക്ഷവുമായി സഹകരിച്ചു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് വിജയകാന്ത്. ജയലളിതയ്ക്കെതിരെ മുഖ്യമന്ത്രി സ്ഥാനത്തേക്കാണ് വിജയകാന്ത് മത്സരിക്കുന്നത്.