'വഴി മുട്ടിയ കേരളം; വഴി കാട്ടാന്‍ ബിജെപി'; ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: 'വളരണം ഈ നാട്. തുടരണം ഈ ഭരണം. ഒരു വട്ടം കൂടി യുഡിഎഫ് സര്‍ക്കാര്‍'  എന്ന യുഡിഎഫ് മുദ്രാവാക്യത്തിനും 'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും'...

Kummanam-new

തിരുവനന്തപുരം: 'വളരണം ഈ നാട്. തുടരണം ഈ ഭരണം. ഒരു വട്ടം കൂടി യുഡിഎഫ് സര്‍ക്കാര്‍'  എന്ന യുഡിഎഫ് മുദ്രാവാക്യത്തിനും 'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും' എന്ന എല്‍ഡിഎഫ് മുദ്രാവാക്യത്തിനും പിന്നാലെ ബിജെപിയും തങ്ങളുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തിറക്കി.

'വഴി മുട്ടിയ കേരളം വഴി കാട്ടാന്‍ ബിജെപി' എന്ന പ്രചാരണമുദ്രാവാക്യം ഇന്നലെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഒ രാജഗോപാല്‍ പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ പ്രചാരണ മുദ്രാവാക്യം ഇതായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ബിജെപി കേരളത്തില്‍ മാറ്റം കൊണ്ടു വരുമെന്നും വികസനത്തിന്‍റെ ദിശയിലേക്ക് സംസ്ഥാനത്തെ നയിക്കുമെന്നും കുമ്മനം  പറഞ്ഞു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തും പരിപാടിയില്‍ പങ്കെടുത്തു.